മോഹന്‍ലാല്‍ എന്ന നടന് രണ്ടു തരത്തിലുള്ള ഇമേജുണ്ട്, ഞാനതിൽ ആദ്യത്തെ ഇമേജ് എടുത്തു; അതിനുള്ള കാരണമിതാണെന്ന് സംവിധായകൻ സിദ്ദിഖ്..!!

9024

ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ സിദ്ദിഖ് കോമ്പിനേഷനിൽ എത്തുന്ന ചിത്രം ആണ് ബിഗ് ബ്രദർ. മോഹൻലാൽ സച്ചിദാനന്ദൻ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രത്തിൽ മിർന മേനോൻ ആണ് നായികയായി എത്തുന്നത്. ഹണി റോസ് ഈ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നു. ടിനി ടോം വിഷ്ണു ഉണ്ണികൃഷ്ണൻ അനൂപ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

മോഹന്‍ലാല്‍ എന്ന അസാധാരണ താരത്തെ മുന്നില്‍ നിര്‍ത്തി സിദ്ധിഖ് ഒരുക്കിയ ബിഗ്‌ ബ്രദര്‍ പൂര്‍ണ്ണമായും കൊമെഴ്സിയല്‍ ഫ്ലേവര്‍ നിറച്ച ആക്ഷന്‍ സിനിമയാണ്. എന്നിരുന്നാലും ‘ചേട്ടന്‍’ എന്ന സഹോദര സ്നേഹത്തിന്റെ വൈകാരികത കൂടി താന്‍ അടയാളപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് സിദ്ധിഖ്.

മോഹന്‍ലാല്‍ എന്ന നടന് രണ്ടു തരത്തിലുള്ള ഇമേജുണ്ട്. അസാധാരണ മനുഷ്യനായി നിറഞ്ഞാടുന്ന ലാല്‍. അല്ലെങ്കില്‍ വളരെ താഴ്മയോടെ ജീവിക്കുന്ന ലാല്‍. ഞാനതില്‍ ആദ്യത്തെ ലാലിനെ എടുത്തു. ചെറുപ്പക്കാര്‍ കാത്തിരിക്കുന്നത് ആദ്യത്തെ ലാലിനെയാണ്. അവരുടെ മനസ്സിലെ ലാല്‍ എന്നത് സാധാരണ മനുഷ്യനിലും വലിയ ലാലാണ്. ഇതില്‍ ആക്ഷന് തന്നെയാണ് മുന്‍തൂക്കം.

നായകന്‍ ലാല്‍ ആകുമ്പോള്‍ എന്ത് വേണം എന്നല്ല എന്ത് വേണ്ട എന്ന് തീരുമാനിക്കാനാണ് പ്രയാസം. നോക്കുന്നിടത്തെല്ലാം ലാലുണ്ട് എന്നതായിരുന്നു അവസ്ഥ. പലതും മാറ്റിയെടുത്താണ് അവസാനം ഈ ലാലിനെ കണ്ടെത്തിയത്. ഇതിന്റെ കഥ തന്നെയാണ് ലാലിനെ ആദ്യം ആകര്‍ഷിച്ചത്. തിരക്കഥയായി വന്നപ്പോള്‍ ലാല്‍ പറഞ്ഞു ഇതില്‍ ആക്ഷന്‍ ഏറെ വന്നിരിക്കുന്നുവെന്ന്.

സ്വാഭാവികമായും ആ കഥാപാത്രം വളര്‍ന്നപ്പോള്‍ അയാള്‍ക്ക് വേണ്ട തരത്തിലുള്ള ആക്ഷന്‍ വന്നു പോയതാണ്. അത് ലാലിനും ഇഷ്ടമായി. അങ്ങനെയാണ് ഈ ‘ബിഗ്‌ ബ്രദര്‍’ സംഭവിക്കുന്നത്’. മനോരമയുടെ സണ്‍ഡേ സപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തില്‍ സിദ്ധിഖ് വ്യക്തമാക്കുന്നു.