കോറോണയും കൂടെ വിസ തട്ടിപ്പിന് കൂടി ഇരയായ പാവം ഈ വീട്ടമ്മക്ക് അർബുദം മൂലം മരിച്ച ഭർത്താവിനെ ഒരു നോക്ക് കാണാൻ വീട്ടിൽ എത്താൻ കഴിഞ്ഞില്ല. ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം വീഡിയോ കോളിലൂടെ കാണേണ്ട് വന്ന ഭാര്യ. വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടില്‍ ശ്രീജിത്തിന്റെ മൃതദഹം എരിഞ്ഞടങ്ങുമ്പോള്‍ അവസാനമായി ഒന്ന് കാണാനോ ഒരു അന്ത്യ ചുംബനം നല്‍കാനോ ദുബൈയിലുള്ള ഭാര്യ ബിജിക്ക് സാധിച്ചില്ല.
വീഡിയോ കോളിൽ കൂടി അമ്മ അലമുറയിട്ട് കരയുമ്പോൾ നോക്കി നിൽക്കാനേ മൂന്നു പെണ്മക്കൾക്ക് കഴിഞ്ഞുള്ളു. മക്കൾക്ക് പ്രായം പതിനഞ്ചും എട്ടും അഞ്ചുമാണ്. കോവിഡ് മൂലം വിമാനം സർവീസുകൾ എല്ലാം നിർത്തിയതാണ് മരണം അറിഞ്ഞിട്ടും ബിജിക്ക് നാട്ടിലേക്ക് എത്താൻ കഴിയാതെ പോയത്. അസ്ഥിക്ക് അര്‍ബുദം ബാധിച്ച് ശ്രീജിത്തും മൂന്ന് പെണ്‍ കുട്ടികളും കളമശ്ശേരി ഗ്ലാസ് കോളനി വാര്‍ഡിലെ വാടക വീട്ടിലായിരുന്നു തമാസിച്ചു വന്നത്. തിങ്കളാഴ്ച വൈകുന്നേരം സ്വകാര്യ ആശുപത്രിയില്‍ വെച്ച് ശ്രീജിത്തിന് രോഗം മൂര്‍ച്ഛിച്ചു മരണത്തിന് കീഴടങ്ങി.
ഇതോടെ മൂന്ന് പെണ്‍മക്കള്‍ എന്ത് ചെയ്യണമെന്ന അവസ്ഥയിലാണ്. അമ്മ തിരികെ വരും എന്നത് മാത്രമാണ് ഇവരുടെ ആകെയുള്ള പ്രതീക്ഷ. എന്നാല്‍ അതിന് ബിജിക്ക് ആയില്ല. മരണ വാര്‍ത്ത അറിഞ്ഞതോടെ ശ്രീജിത്തിന്റെ ബന്ധുക്കളെത്തി മക്കളെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ബിജിമോള്‍ എത്തുന്നതുവരെ നോക്കാമെന്ന് ഇവര്‍ ഉറപ്പു നല്‍കിയതായി വാര്‍ഡ് കൗണ്‍സിലര്‍ ജെസി പീറ്റര്‍ പറഞ്ഞു.
കൗണ്‍സിലറും മുനിസിപ്പല്‍ എന്‍ജിനീയര്‍ സുജ കുമാരിയുമാണ് ഇവരെ സഹായിച്ചിരുന്നത്. ശ്രീജിത് മരിച്ചയുടന്‍ ജെസി മൂന്നുപെണ്‍കുട്ടികളെയും ഒപ്പം കൂട്ടി. ആലുവയിൽ ഉള്ള രതീഷ് എന്ന ആൾ ആണ് ബിജെപിയിൽ നിന്നും മൂന്ന് ലക്ഷം രൂപ ജോലി വാഗ്ദാനം ചെയ്തു കൈക്കലാക്കിയത്. അവിടെയെത്തിയപ്പോൾ ആണ് അറിയുന്നത് 1 മാസം മാത്രം ആണ് വിസക്ക് കാലാവധി ഉള്ളൂ എന്ന് അറിയുന്നത്. ഇനി ഇത്രേം സഹിച്ച സാഹചര്യത്തിൽ കേസുകൂടി നടത്താൻ ശേഷി ഇല്ല എന്ന് ബിജി പറയുന്നു.