നയം വ്യക്തമാക്കി കേന്ദ്രം.. ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ഇടപെടാനില്ല.

616

ദില്ലി: ശബരിമല വിഷയത്തില്‍ കേന്ദ്രത്തിനു ഇടപെടാനാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.

സുപ്രീംകോടതി യുടെ വിധിയെ മാറിക്കിടകാൻ ആവില്ലന്നും. അതിനായി കേന്ദ്രത്തിനു ഒന്നും ചെയ്യാൻ സാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയില്‍ ബിജെപി സമരം ശക്തമാക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വ്യക്തമായ നിലപാട് സ്വീകരിക്കാത്ത പ്രതികരണം ഉണ്ടായിട്ടുള്ളത്. വിധിയുടെ മുഴുവന്‍ ബാധ്യതയും സംസ്ഥാന സര്‍ക്കാരില്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയിലുള്ള അഭിപ്രായമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ വിധി ഭരണഘടനാ ബെഞ്ചിനു മാത്രമേ സ്റ്റേ ചെയ്യാനാകൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ശബരിമല വിഷയത്തില്‍ ഒന്നും ചെയ്യാന്‍ സാധ്യമല്ല എന്നും എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിനു മാത്രമേ സാധിക്കുകയുള്ളു എന്നുമാണ് രാജ്‌നാഥ് സിംഗ് പ്രതികരിച്ചത്. ശബരിമല വിഷയത്തെക്കുറിച്ച് ഗവര്‍ണര്‍ പി.സദാശിവവുമായി ശനിയാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. വിധിയില്‍ കുറച്ചു പേരുടെ മതവികാരം വൃണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.