വേനൽ കാലത്ത് കറുത്ത ബ്രാ ധരിച്ചാൽ സ്തനാർബുദം ഉണ്ടാകും; സത്യാവസ്ഥ ഇതാണ്..!!

1211

ഇന്ന് ഏത് വാർത്തയും അറിയാൻ ഡിജിറ്റൽ ലോകത്ത് ഒരു വിരൽ തുമ്പ് മതി. എന്നാൽ വാർത്തകൾ കുമിഞ്ഞു കൂടുമ്പോൾ സത്യത്തിലേറെ അസത്യ വാർത്തകളും കൂടുതൽ ആണ്. സ്തനാർബുദത്തെപ്പറ്റി ടാറ്റാ കാൻസർ ഹോസ്പിറ്റലിന്റെ പേരിൽ പ്രചരിച്ച ഒരു വാർത്തയും വ്യാജം ആയിരുന്നു.

വേനൽക്കാലത്ത് കറുത്ത ബ്രാ ധരിക്കരുത് ഉറങ്ങുമ്പോൾ ബ്രാ ധരിക്കരുത് വെയിൽ കൊള്ളുമ്പോൾ നെഞ്ച് ദുപ്പട്ടയോ സ്കാർഫോ ഉപയോഗിച്ച് പൂർണമായും മൂടണം ഇങ്ങനെ പോകുന്നു ആ സന്ദേശം. എന്നാൽ ഹോസ്പിറ്റൽ വൃത്തങ്ങൾ ഈ വാർത്ത നിഷേധിച്ചു.

ജനിതകമായ കാരണങ്ങൾ, ഹോർമോൺ ഇംബാലന്‍സ്, ജീവിതശൈലി, സ്തനങ്ങളിലെ മുഴ, ആദ്യ ആർത്തവം വളരെ നേരത്തെ വന്നാൽ, മുലയൂട്ടാതിരുന്നാൽ, 35 വയസ്സിനു ശേഷം ആർത്തവ വിരാമം, സംഭവിച്ചവരിൽ ഒക്കെയാണ് സ്തനാർബുദം വരാൻ സാധ്യത കൂടുതൽ സ്തനാർബുദത്തിന് ഡോക്ടർമാർ പറയുന്നത്.

എന്നാൽ ബ്രാ ധരിക്കുന്നതുമായി സ്തനാർബുദത്തിന് ബന്ധമില്ല എന്നാണ് ഓങ്കോളജിസ്റ്റ് ആയ ഡോ. പ്രമോദ് കുമാർ ജുല്ക വെളിപ്പെടുത്തി. ബ്രായുടെ നിറം കറുപ്പോ വെളുപ്പോ ഏതുമാകട്ടെ സ്തനാർബുദവുമായി യാതൊരു ബന്ധവുമില്ല. രാത്രിയിൽ ഉറങ്ങുമ്പോൾ ബ്രാ ധരിക്കാതിരിക്കുന്നതാണ് നല്ലത്. എന്നാൽ ഇതും കാൻസറുമായി ബന്ധമൊന്നും ഇല്ല. ഡിയോഡറന്റുകളോ ആന്റിപെർസ്പിരന്റുകളോ ചർമത്തിൽ നേരിട്ട് അപ്ലൈ ചെയ്യരുത്. വസ്ത്രങ്ങളില്‍ മാത്രമേ ഇവ പുരട്ടാവൂ. അതെന്തായാലും ബ്രസ്റ്റ് കാൻസറും ഡിയോഡറന്റുകളുമായും ബന്ധമില്ല.