പ്രമുഖ ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു; ആദരാഞ്ജലികൾ..!!

496

ഇന്ത്യൻ സിനിമക്ക് ലോകത്തിന്റെ ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ട് ഉള്ള ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. മികച്ച നടനുള്ള ദേശിയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള താരം ഹോളിവുഡ് സിനിമകളിലും ഭാഗമായിട്ടുണ്ട്.

വൻകുടലിലുണ്ടായ അണുബാധയെ തുടർന്ന് ബോളിവുഡ് നടൻ ഇർഫാൻ ഖാൻ മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ഉള്ളപ്പോൾ ആണ് മരണം.

2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയിരുന്നു. ഈ ആഴ്ച ആദ്യമാണ് ഇര്‍ഫാന്റെ അമ്മ സയീദ ബീഗം മരിച്ചത്.