തൃശൂർ പോലീസ് അക്കാദമിയിലെ ഡ്രൈവർ ആയ കൊല്ലം പേരൂർ തട്ടാർക്കോണം പരുത്തിപ്പള്ളി വീട്ടിൽ ബോസിനെയാണ് നാഗർകോവിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 37 വയസ്സുള്ള ഇയാൾക്ക് ഒപ്പം ഒളിച്ചോടിയ 33 കാരി കിളികൊല്ലൂർ സ്വദേശിനിയുമായ യുവതിയെ ലോഡ്ജിൽ വിഷം കഴിച്ച് അബോധാവസ്ഥയിൽ കണ്ടെത്തി.
ഇവരെ കന്യാ കുമാരി ആശാരിപാളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം നാലാം തീയതി മുതൽ കാണാതായ ഇരുവരും വിവാഹിതരും ബോസ് രണ്ട മക്കളുടെ അച്ഛനും യുവതി രണ്ടു മക്കളുടെ അമ്മയും ആണ്. എന്നാൽ യുവതി വിവാഹമോചിത കൂടിയാണ്.
ഇന്നലെ രാവിലെ ആണ് ബോസിനെ മരിച്ച നിലയിൽ മൽസ്യ തൊഴിലാളി കണ്ടത്.തുടർന്ന് പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു. പോസ്റ്മോർട്ടത്തിൽ ബോസ് വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. യുവതിയുടെ ശരീരത്തിലും വിഷം കണ്ടെത്തിയിട്ടുണ്ട്.
സഹപാഠികളായിരുന്ന ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നെന്നാണ് അറിയുന്നത്. കന്യാകുമാരിയിലെ ഒരു ലോഡ്ജിൽ ഈ മാസം ആറ് മുതലാണ് ഇവർ റൂം വാടകയ്ക്ക് എടുത്തത്. പകൽ മുഴുവനും ചുറ്റി കറങ്ങിയിട്ട് രാത്രിയിലാണ് ഇവർ മുറിയിൽ വരാറുള്ളതെന്ന് ലോഡ്ജിലെ ജീവനക്കാർ പറയുന്നു.