ഫേസ്‌ബുക്കിന്റെ നീലനിറത്തിനു പിന്നില്‍ ഒരു ചെറിയ രഹസ്യമുണ്ട്‌. ഫേസ്‌ബുക്ക്‌ സ്‌ഥാപകന്‍ മാര്‍ക്ക്‌ സക്കര്‍ബര്‍ഗിനുള്ള വര്‍ണാന്ധതയാണ്‌ ആ രഹസ്യം. വര്‍ണാന്ധതയുള്ളവര്‍ക്ക്‌ ചില നിറങ്ങള്‍ തിരിച്ചറിയാനാവില്ല. സക്കര്‍ബര്‍ഗിന്‌ ചുവപ്പ്‌, പച്ച നിറങ്ങള്‍ വ്യക്‌തമായി തിരിച്ചറിയാനാവില്ല. പിന്നെയുള്ള നീല നിറത്തിലായി കളിമുഴുവന്‍. അങ്ങനെ ഫേസ്‌ബുക്കിനു നീലനിറമായി. സ്വപ്രയത്നത്താല്‍ കോടീശ്വരരായവരുടെ പട്ടികയില്‍ ഒന്നാമനാണു മാര്‍ക്‌ ഏലിയറ്റ്‌ സക്കര്‍ബര്‍ഗ്‌ എന്ന മുപ്പതുകാരന്‍. മുപ്പത്തിമൂവായിരം കോടി ഡോളറാണ്‌ സക്കര്‍ബര്‍ഗിന്റെ ആസ്‌തി. ലോകത്ത്‌ ഏറ്റവും പ്രതിഫലം പറ്റുന്ന കമ്പനിമേധാവി എന്ന...
Malayalarama