വാഹനം രജിസ്റ്റർ ചെയ്യാൻ പോകുമ്പോളും മറ്റും ഏജൻറ്റുമാർ നമ്മളെ പറ്റിക്കുന്നത് ഇങ്ങനെ…

895

1/11/17. ഞാൻ എന്റെ സുഹൃത്തിന്‌
ടാക്സി വാഹനങ്ങൾ ഓടിക്കുന്ന ബേഡ്‌ജിന് വേണ്ടി ഞങ്ങൾ പട്ടാമ്പി RTO ഓഫീസിൽ എത്തുന്നത് അവിടെ നിന്നും വേണ്ട രേഖകൾ പറഞ്ഞു തന്നു (ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ കോണ്ടാക്ട് സർട്ടിഫിക്കറ്റ്,ഗവണ്മെന്റ് ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്‌,കണ്ണ് ഡോക്ടറെ കാണിച്ചിട്ടുള്ള പരിശോധനാ ഫലം,അക്ഷയയിൽ പോയി 350/- രൂപയുടെ ഫീസും അടച്ച ചലാൻ,കുറഞ്ഞത് എട്ടാം ക്ലാസ് പാസായ സർട്ടിഫിക്കറ്റ് ) എന്നിവയാണ് വേണ്ടത് എന്ന് പറഞ്ഞു.

സുഹൃത്തിനോട് അവന്റെ ഒരു സുഹൃത്തു പറഞ്ഞിരുന്നുവത്രെ ഏതെങ്കിലും ഒരു ഏജന്റിനെ പോയി കണ്ടാൽ എല്ലാം അവർ ശരിയാക്കും എന്ന്അങ്ങനെ ഒരു ഏജന്റിന്റെ ഓഫീസുമായി ബന്ധപ്പെട്ടു ചുറ്റിത്തിരിയുന്നത് ഒഴിവാക്കാൻ വേണ്ടിഅവിടെ പോയപ്പോഴും സർട്ടിഫിക്കറ്റ് ഉണ്ടാക്കാനുള്ള ഫോമുകൾ തന്ന്‌ ശരിയാക്കികൊണ്ട് വരാൻ പറഞ്ഞു 1200/- രൂപ ആവുമെന്നും പറഞ്ഞു

അങ്ങനെ വല്ലപ്പുഴ ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റും,വല്ലപ്പുഴ പഞ്ചായത്ത് സെക്രട്ടറിയുടെ അടുത്ത് നിന്നും കോൺടാക്റ്റ് സർട്ടിഫിക്കറ്റും,പട്ടാമ്പി അഹല്യ കണ്ണാശുപത്രിയിൽ നിന്ന് 200/- രൂപ അടച്ച് ഡോക്ടറെ കാണിച്ചു കണ്ണ് പരിശോധനാ ഫലവും വാങ്ങി

അപ്പോഴാണ് ഫീസ് സ്വന്തമായി അടച്ചാലോ എന്ന് ചിന്തിച്ചത്
അങ്ങനെ വല്ലപ്പുഴ അക്ഷയകേന്ദ്രത്തിൽ വന്നു 350/- രൂപ ഫീസും,സർവീസ് ഫീസ് 100/- രൂപയും നൽകി അവിടെ നിന്നും പറഞ്ഞു തിങ്കളാഴ്ച 11 മണിക്കാണ് ലേണിങ് എന്ന് ഫീസ് ഓൺലൈനായി അടച്ചപ്പോൾ കിട്ടിയ രസീപ്ത്തിന്റെ കൂടെ തന്നെ മേല്പറഞ്ഞ ഏജന്റ് തന്ന സർട്ടിഫിക്കറ്റിന്‌ വേണ്ടിയുള്ള അപേക്ഷാ ഫോമുകൾ എല്ലാം കിട്ടിയിരുന്നു.

അങ്ങനെ തിങ്കളാഴ്ച (6/11/17) ലേണിങ് ടെസ്റ്റ് എഴുതുകയും ചെയ്തു.ആകെ ഞങ്ങൾക്ക് ചിലവായ തുക 650/-രൂപ ഏജന്റ് ആവശ്യപ്പെട്ടത്‌ 1200/-നേരിട്ട് ചെയ്തപ്പോൾ ലാഭം 550/-രൂപ ഈ 550/- അവർ എടുക്കുന്നഏജന്റ് ചെയ്യുന്ന ജോലി അഞ്ചുമിനിട്ടും കൂടി വേണ്ടാത്ത ഓൺലൈൻ പേയ്‌മെന്റ് മാത്രം അന്ന് ലേണിങ് ടെസ്റ്റിന് വന്ന മറ്റുള്ളവർ എല്ലാം ഏജന്റ് മാരുടെ ഇത്തരം ചതിയിൽ പെട്ടവരാണ്

പ്രിയ സുഹൃത്തുക്കളെ ഇതുപോലുള്ള ചതികളിൽ പെടാതെ ഇരിക്കുക സ്വന്തമായി ചെയ്യാൻ നോക്കുക നമ്മുടെ അധ്യാനത്തിന്റെ ഫലം അർഹിക്കാത്തവർക്ക് എന്തിന് നൽകണം.

കടപ്പാട് : പാച്ചി വല്ലപ്പുഴ