കൊറോണ വരാതെ ഇരിക്കാൻ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഈ രണ്ട് കാര്യങ്ങൾ..!!

1402

കോവിഡ് 19 എന്ന വൈറസ് ലോക വ്യാപകമായി പരന്നു കൊണ്ടിരിക്കുകയാണ്. ചൈനയിൽ നിന്നും തുടങ്ങിയ വ്യാപനം ഇറ്റലിയിൽ എത്തിയപ്പോൾ അതി മാരകമായി മാറുകയായിരുന്നു. കോവിഡ് 19 ലോക വ്യാപകമായി മാറുമ്പോൾ ആളുകൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ ആണെന്ന് ആണ് ഡോക്ടർന്മാർ അടക്കം പറയുന്നത്.

കൈകൾ കൃത്യസമയത്തു കഴുകണം എന്നാണ് പറയുന്നത്. കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകണം. കഴുകുമ്പോൾ സോപ്പോ സാനിട്ടയറോ ഹാൻഡ് വാഷോ ഉപയോഗിക്കണം. 20 സെക്കന്റ് എങ്കിൽ തുടർച്ചായി കഴുകണം. കണ്ണുകളിലും വായിലും മൂക്കിലും അനാവശ്യമായി കൈകൾ കൊണ്ട് സ്പർശനം നടത്തരുത്. കൂടാതെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക എന്നുള്ളതാണ്. 1 മീറ്റർ എങ്കിലും അകലം പാലിക്കണം.