മറ്റ്‌ കമ്പനികൾക്ക് കണ്ട്‌ പഠിക്കണം ക്യൂബ്സ് ഇന്റർനാഷണലിനെ; തൊഴിലാളിയുടെ അനുഭവ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ..!!

441

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നമ്മുടെ രാജ്യം 21 ദിവസത്തെ ലോകം പ്രഖ്യാപിച്ചിരിക്കുകയാണ്. ആവശ്യ സാധനങ്ങളുടെ ഒഴികെയുള്ള ഒരു സ്ഥാപനത്തിനും തുറന്നു പ്രവർത്തിക്കുവാൻ അനുവാദമില്ല. ആർക്കും ഈ സാഹചര്യത്തിൽ ജോലി ഇല്ല എന്നതു കൊണ്ടു തന്നെ പരമാവധി ബില്ലുകൾ, വാടകകൾ, നികുതി ഫയൽ ചെയ്യുവാനുള്ള തീയതികൾ എന്നിവ വരുന്ന മാസങ്ങളിലേക്ക് നീട്ടിയിട്ടുണ്ട്.

എന്നാൽ ഇ.എം.ഐ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒരു സിവിൽ എൻജിനീയറുടെ ഫേസ്ബുക്ക് കുറിപ്പ് പ്രസക്തമാകുന്നത്.

‘ഇന്ത്യൻ പ്രധാനമന്ത്രി രാജ്യമൊട്ടാകെ ലോക ഡൗൺ പ്രഖ്യാപിച്ചപ്പോൾ എല്ലാവരെയും പോലെ താനും സന്തോഷിച്ചു എന്നും എന്നാൽ മാസാമാസം അടച്ചു കൊണ്ടിരുന്ന ഇ.എം.ഐ. താൻ ഓർത്തില്ല എന്നും കുറിപ്പിൽ പറയുന്നു. ‘വർക്ക് ഫ്രം ഹോം’ എന്ന ആശയമാണ് കോർപ്പറേറ്റ് സെക്ടറിൽ പ്രവർത്തിക്കുന്ന എല്ലാവരോടും പൊതുവേ നിർദ്ദേശിയ്ക്കപ്പെടുന്നത്.

എന്നാൽ സിവിൽ എൻജിനീയർമാർക്ക് എന്ത് വർക്ക് ഫ്രം ഹോം? ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ആണ് നന്ദു രാജീവ് പ്രവർത്തിക്കുന്നത്. ക്യൂബ്‌സ് ഇന്റർനാഷണൽ ഡെവലപ്പേഴ്സ് എന്ന സ്ഥാപനത്തിൽ ആണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് നന്ദുവിനെ അമ്പരപ്പിച്ചുകൊണ്ട് ഫോണിലേക്ക് ആ സന്ദേശം എത്തുന്നത്. അടുത്ത മാസത്തേക്കുള്ള സാലറി ഈ മാസം തന്നെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിരിക്കുന്നു. കൂടെ ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയിൽ നിന്നും ഒരു സന്ദേശവും – “ഏതു പ്രതിസന്ധി ഘട്ടത്തിലും ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാകും. ഈ നാളുകൾ നിങ്ങൾ ഉചിതമായി വിനിയോഗിക്കും എന്ന് പ്രത്യാശിക്കുന്നു.’

പല സ്ഥാപനങ്ങളും അവരുടെ തൊഴിലാളികൾക്ക് ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം മുൻകൂറായി നൽകിയിട്ടുണ്ട്. എന്നാൽ പല സ്ഥാപനങ്ങളും ഇപ്പോഴും മടിച്ചു നിൽക്കുകയാണ്. അത്തരത്തിലുള്ള ഒരുപാട് സ്ഥാപനങ്ങൾക്ക് മാതൃകയായികൊണ്ടാണ് ക്യൂബ്സ് ഇന്റർനാഷണൽ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.

വർക്ക് ഫ്രം ഹോം എന്ന ആശയം എല്ലാ തൊഴിലാളികൾക്കും പ്രാബല്യം ആകില്ല എന്നിരിക്കെ ഈ പ്രതിസന്ധി ഘട്ടത്തിൽ അവരെ സംരക്ഷിക്കേണ്ടതും സഹായിക്കേണ്ടതും അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ കടമയാണ്. ഇവരുടെ മാതൃക പിൻപറ്റി മറ്റുള്ള കമ്പനികളും തങ്ങളുടെ തൊഴിലാളികൾക്ക് സഹായഹസ്തം നീട്ടും എന്ന് പ്രത്യാശിക്കാം.