ഇനി കറിയിൽ ഉപ്പു കൂടി എന്ന് കരുതി വിഷമിക്കേണ്ട ആവശ്യമില്ല; ദേ ഇങ്ങനെ ചെയ്താൽ മതി..!!

975

കറി വെക്കുമ്പോൾ ഏറ്റവും വലിയ വെളിവിളിയാണ് കറിയിൽ ഉപ്പു കൂടി പോയാൽ കുറക്കുക എന്നുള്ളത്. കറിയുടെ ഉള്ള രുചി അപ്പാടെ ഇല്ലാതാക്കുന്നത് ആണ് ഉപ്പ്. എന്നാൽ ഉപ്പ് കൂടിപ്പോയാൽ കഴിക്കാവുന്ന രീതിയിലേക്ക് കറിയെ മാറ്റിയെടുക്കാൻ ദേ ഈ ഏഴ് വഴികൾ തന്നെ ധാരാളം.

1. ആദ്യത്തേത് ഉരുളക്കിഴങ്ങ് എല്ലാം തൊലി കളഞ്ഞ് വൃത്തിയാക്കി കഷണങ്ങളായി അരിഞ്ഞ് ഉപ്പ് കൂടിയ കറിയിലേക്ക് ഇടുക എന്നാൽ ഇട്ടതിനുശേഷം ഒരിക്കലും ഇളക്കാനും ഒന്നും പാടില്ല 20 മിനിറ്റ് അങ്ങനെ കിടന്ന് കഴിയുമ്പോൾ അധികമുള്ള ഉപ്പ് എല്ലാം ഇതിലേക്ക് പിടിച്ചിട്ടുണ്ടാകും ശേഷം ഉരുളകിഴങ്ങ് കറിയിൽ നിന്ന് എടുത്തു മാറ്റാവുന്നതാണ്.

2. പുളി ഉള്ള തൈര് ഒരു ടീസ്പൂൺ ഉപ്പു കൂടിയ കറിയിലേക്ക് ഇട്ടുകൊടുത്തു ഒരു മിനിറ്റ് അല്ലെങ്കിൽ ഒന്നര മിനിറ്റ് നിർത്താതെ ഇളക്കി കൊടുക്കുക ഇങ്ങനെ ചെയ്താൽ കൂടിയ ഉപ്പ് നോർമൽ ആയി വരും.

3. തക്കാളി വലിയ കഷണങ്ങളാക്കി മുറിച്ച് കറിയിലേക്ക് ഇട്ടുകൊടുത്തു 20 മിനിറ്റ് അനക്കാതെ വച്ചു കഴിഞ്ഞാൽ തക്കാളിയിൽ ഉപ്പ് പിടിക്കുന്നതാണ് ശേഷം തക്കാളി നിങ്ങൾക്ക് എടുത്തുമാറ്റാം.

4. ഇനി ഉള്ളത് ഒരു ടീസ്പൂൺ വീതം വിനാഗിരിയും പഞ്ചസാരയും കറിയിലേക്ക് ചേർക്കുന്നതാണ് ഇങ്ങനെ ചേർത്താൽ ഉപ്പു കൂടുതലുള്ളത് സാധാരണ ഗതിയിലേക്ക് വരുകയും ചെയ്യും ഒപ്പം നോൺവെജ് കറികൾ ആണെങ്കിൽ അതിന് സ്വാദു കൂടാനും കാരണമാകും.

5. രണ്ടു ടീസ്പൂൺ പശുവിന്റെ പാല് ഉപ്പു കൂടിയ കറിയിൽ ഒഴിച്ചു കൊടുത്തു നല്ലപോലെ ഇളക്കി കൊടുക്കുക എന്നിട്ട് 10 മിനിറ്റ് അങ്ങനെ തന്നെ വച്ചിരുന്നാൽ കറികൾക്ക് സ്വാദും കൂടുകയും ചെയ്യും കൂടിയ ഉപ്പ് കുറയുകയും ചെയ്യും.

6. അവസാനത്തേത് ഏറ്റവും എളുപ്പം ചെയ്യാവുന്ന ടിപ്പ് ആണ് ഒരു ചെറിയ സവാള രണ്ടുമൂന്ന് കഷണങ്ങളാക്കി മുറിച്ച് കറിയിലേക്ക് ഇട്ടുകൊടുക്കുക ഇങ്ങനെ ചെയ്താൽ ഉപ്പു ബാലൻസ് ആകും. അല്ലെങ്കിൽ സവാള ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് എണ്ണയിൽ വറുത്തു കോരി കറിയിലേക്കിട്ടു 5 മിനിറ്റ് വെച്ചിരുന്നാൽ ഉപ്പ് എല്ലാം അതിലേക്ക് പിടിച്ചിരിക്കും അഞ്ചു മിനിറ്റിൽ കൂടുതൽ ഒരു കാരണവശാലും ഇങ്ങനെ വറുത്തുകോരിയ സവാള കറിയിൽ ഇട്ടു വയ്ക്കരുത് അഞ്ചുമിനിറ്റ് ആകുമ്പോൾ തന്നെ നമുക്ക് എടുത്തു മാറ്റേണ്ടതാണ്.

7. അതുപോലെ തന്നെ കറിയിൽ ഉപ്പ് കൂടുതൽ ആയാൽ കരിക്കട്ട ഇട്ടാലും വേഗത്തിൽ ഉപ്പ് കുറയാൻ സാധിക്കും.