വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ ദയ അച്ചു; ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ചയാൾ..!!

1117

ബിഗ് ബോസ് രണ്ടാം സീസൺ തുടങ്ങിയപ്പോൾ മൂന്ന് ആഴ്ചകൾ പിന്നിടുമ്പോൾ നാല് പേരാണ് പുറത്തായത്. ഇതിനൊപ്പം തന്നെ വൈൽഡ് കാർഡ് എൻട്രി വഴി രണ്ട് പേർ ബിഗ് ബോസ് വീട്ടിലേക്ക് എത്തുകയും ചെയ്തു. ഇതിൽ ഒരാൾ ആണ് സാമൂഹിക മാധ്യമങ്ങളിൽ കൂടി ഏറെ ശ്രദ്ധ നേടിയിട്ടുള്ള ദയ അച്ചു.

സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിൽ കൂടി ഏറെ ശ്രദ്ധ നേടിയിട്ടുള്ള ദയ അശ്വതി. വളരെ താഴ്ന്ന നിലയിൽ നിന്നും ജീവിതത്തിലെ വേദനകളും ദുരിതങ്ങളും ചവിട്ടി മെതിച്ചു ഇപ്പോൾ ബ്യൂട്ടീഷ്യനായി ജോലി നോക്കുന്ന ആൾ ആണ്.

സിനിമകളിൽ സഹ നടിയായും ദയ എത്തിയിട്ടുണ്ട് പാലക്കാട് മുണ്ടൂർ സ്വേദേശിയ ദയ പ്രൊഫെഷണൽ ബ്യുട്ടീഷൻ ആണ് രണ്ടുവർഷമായി ബഹറിനിൽ ആണ് ജോലി ചെയ്യുന്നത് അമ്മയോ അച്ഛനോ കൂടപ്പിറപ്പുകളോ ഇപ്പൊ തനിക്കൊപ്പമില്ലെന്നു ആകെയുള്ളത് ഒരു അമ്മയുടെ അനിയത്തി മാത്രമാണ് എന്ന് ദയ പറയുന്നു.

ബിഗ് ബോസിലൂടെ കുറെ കാര്യങ്ങൾ പറയണമെന്ന് ഉണ്ടായിരുന്നു ഒരു അവസരം കിട്ടിയപ്പോൾ സ്വീകരിക്കുകയായിരുന്നു ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയാണ് താൻ എന്നും രണ്ടു മുതിർന്ന ആൺമക്കൾ തനിക്കു ഉണ്ടെന്നും ദയ പറയുന്നു. സ്വന്തമായി ഒരു വീട് വെച്ചശേഷം മക്കളെ വിളിക്കണമെന്നും ദയ പറയുന്നു.