ദേവനന്ദക്ക് മുന്നേ ഐശ്വര്യ; ഒരു മാസത്തിന്റെ വ്യത്യാസത്തിൽ രണ്ട് ജീവനുകൾ; മരണത്തിന്റെ മണമുള്ള ഇത്തിക്കരയാർ..!!

780

ഈ വർഷം പിറന്നിട്ട് ഇത്തിക്കരയാറിൽ സംഭവിയ്ക്കുന്ന രണ്ടാമത്തെ മരണം ആണ് ദേവാനന്ദയുടെത്. പാലമൂട് ഇഷ്ടിക ഫാക്ടറിക്ക് സമീപം ആണ് എസ് എൻ വനിതാ കോളേജിലെ വിദ്യാർത്ഥിനിയുടെ മൃതദേഹം പൊങ്ങിയത് ഒരു മാസം മുന്നേ ആയിരുന്നു.

തീരത്തെ റബർ തോട്ടത്തിൽ ഐശ്വര്യയുടെ ഫോണും ബാഗും കണ്ടെത്തിയിരുന്നു. ഐശ്വര്യയുടെ മരണത്തിന്റെ ഞെട്ടലിൽ നിന്നും നാട്ടുകാർ വിട്ടുമാറുന്നതിന് മുന്നേ തന്നെ ദേവനന്ദയുടെ വിയോഗം. രണ്ടു മരണങ്ങളിലും നാട്ടുകാർ ദുരൂഹത കാണുന്നുണ്ട്. വീട്ടിൽ നിന്നും കോളേജിലേക്ക് പോകാനായി ഐശ്വര്യ വീട്ടിൽ നിന്നും ഇറങ്ങി എങ്കിൽ കൂടിയും തിരികെ എത്തിയില്ല. ബന്ധുക്കൾ പാരിപ്പിള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. രാത്രി ഇത്തിക്കരയാറിന് സമീപമുള്ള പാലത്തിന് അടുത്ത് ഐശ്വര്യയുടെ ബാഗും മൊബൈലും കണ്ടെത്തി.

തുടർന്ന് അടുത്ത ദിവസം രാവിലെ അഗ്നിശമന സേനയും സ്‌കൂബാ ടീമും നടത്തി പരിശോധനയിൽ ഐശ്വര്യയുടെ മൃതദേഹം കണ്ടെടുത്തു. വിദ്യാർത്ഥിനിയുടെ മരണ കാരണം ഇതുവരെയും പുറത്തു വന്നട്ടില്ല. കുട്ടിയുടെ മരണ കാരണം കണ്ടെത്തണം എന്നാണ് നാട്ടുകാർ പറയുന്നത്. അതിനിടയിൽ അമ്മയുടെ അനുവാദം ഇല്ലാതെ മുറ്റത്ത്‌ പോലും ഇറങ്ങാത്ത കുട്ടിയാണ് ദേവനന്ദ എന്നും എന്നാൽ നാന്നൂറ് മീറ്റർ അകലെ ഉള്ള ഇത്തിക്കരയാറിൽ എങ്ങനെ എത്തി എന്നുള്ളത് എല്ലാവരെയും അതിശയപ്പെടുത്തുന്നു. കുട്ടിയുടെ ശരീരത്തിൽ മുറിവുകളോ ബാല പ്രയോഗം നടത്തിയ പാടുകളോ ഒന്നും തന്നെ ഇല്ല.

ദേവനന്ദയെ കാണാതെ ആയി ഒരു മണിക്കൂർ കഴിഞ്ഞു മരണം സംഭവിച്ചു എന്നാണ് ഡോക്ടർന്മാർ പറയുന്നത്. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. ഇവിടെ മണൽ വാരിയ വലിയ കുഴികൾ ഉണ്ടായിരുന്നു. എന്നാൽ ദേവനന്ദയും എങ്ങനെയാണ് ഇവിടെ എത്തിയത് എന്നും എങ്ങനെയാണ് മരണം സംഭവിച്ചത് എന്നും ദുരൂഹം ആയി തുടരുന്നു.