ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അമ്മ ധന്യ; മകളെ ആരോ കടത്തിക്കൊണ്ട് പോയാതാണെന്ന് അമ്മ പറയുന്നു..!!

702

വീട്ടിൽ ഹാളിൽ ഇരുത്തിയാണ് അമ്മ ധന്യ വസ്ത്രങ്ങൾ അലക്കാൻ പോയത്. ഇതിനു ഇടയിൽ തിരിച്ചെത്തിയപ്പോൾ ആണ് മകളെ കാണാതെ ആകുന്നത്. തുടർന്ന് അന്വേഷണം നടത്തി എങ്കിലും കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് വീട്ടിൽ നിന്നും നാനൂറു മീറ്റർ അകലെ ഇത്തിക്കരയാറിൽ കുഞ്ഞിന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തുകയായിരുന്നു. വീട്ടിൽ നിന്നും പുറത്തു ഇറങ്ങാത്ത കുട്ടി 400 മീറ്ററോളം വീടിനു വെളിയിൽ പോയതിൽ ദുരൂഹത ഉണ്ടെന്ന് ഇന്നലെ മുതൽ ആരോപണം ഉണ്ട്.

എന്നാൽ കുട്ടിയുടെ മരണത്തിൽ ദുരൂഹത ഉണ്ട് എന്നാണ് കുഞ്ഞിനെ അമ്മ ഇപ്പോൾ മാധ്യമങ്ങളോട് പറയുന്നത്. ആളില്ലാത്ത വീട്ടിൽ പോലും കുട്ടി പോകാറില്ല. എന്നോട് പറയാതെ അവൾ ഇങ്ങോട്ടും പോവില്ല. ഇതുവരേയും ആറിന് അക്കരെ ഉള്ള അമ്പലത്തിൽ തങ്ങൾ കൊണ്ടുപോയിട്ടില്ല. വീടിനു ഉള്ളിൽ ഉള്ള തന്റെ ഷോൾ കാണാതെ ആയി. മകൾ കളിക്കുന്ന ഷോൾ ആണ് കയ്യിൽ ഉണ്ടായിരുന്നത് എന്നാണ് അമ്മ ധന്യ പറയുന്നത്.

കുട്ടിയുടെ മുത്തച്ഛൻ മോഹൻപിള്ള നേരത്തെ മാധ്യമങ്ങൾക്ക് മുന്നിൽ പങ്കു വെച്ച അതെ സംശയങ്ങൾ തന്നെയാണ് അമ്മ ധന്യയും പറയുന്നത്. കുട്ടിക്ക് സംഭവിച്ച ഈ കാര്യത്തിൽ കൃത്യത തനിക്ക് ലഭിക്കണം എന്നാ ആഗ്രഹം ഉണ്ട്. നിങ്ങൾ അതിന് എന്ന സഹായിക്കണം എന്നും മാധ്യമങ്ങളോട് ധന്യ പറഞ്ഞു.