തുണി കഴുകി വന്നപ്പോൾ അവളില്ല; കണ്ണീരോടെ അമ്മ; കുട്ടിയെ കിട്ടി എന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജവാർത്ത..!!

2910

കൊല്ലത്ത് ഇന്ന് രാവിലെ 11 മണിക്കാണ് മുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്ന 7 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ കാണാതെ ആയത്. കൊല്ലത്ത് നിന്ന് കാണാതായ എഴുവയസുകാരിയെ ഇതുവരെ കണ്ടെത്താനാകാതെ പൊലീസും നാട്ടുകാരും. രാവിലെ 11 മണ‌ിയോടെയാണ് കുട്ടിെയ വീട്ടിൽ നിന്നും കാണാതാകുന്നത്. അമ്മ ധധ്യ തുണികഴുകാൻ പോകുമ്പോൾ കുട്ടി വീട്ടിലുണ്ടായിരുന്നു. അമ്മയുടെ പിന്നാെല എത്തിയ കുഞ്ഞിനോട് അമ്മ അകത്തുപോയിരിക്കാൻ പറഞ്ഞു.

കുഞ്ഞ് അകത്തേക്ക് പോകുന്നത് കണ്ടശേഷമാണ് അമ്മ തുണി കഴുകാൻ പോയത്. എന്നാൽ തിരികെ വന്നപ്പോൾ കുട്ടിയെ കണ്ടില്ല. ഈ സമയത്ത് വീടിന്റെ പരിസരത്ത് വേറെ വചനങ്ങൾ ഒന്നും തന്നെ വന്നില്ല എന്നാണ് അമ്മ പറയുന്നത്. രാവിലെ 11 മണിയോടെയാണ് ദേവനന്ദയെ കാണാതായത്. കുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളും ഫെയ്സ്ബുക്ക് പേജിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സമീപത്തെ പുഴയിൽ ഫയർഫോഴ്സെത്തി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. കുട്ടിയെ കിട്ടി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കി.

ഈ കുഞ്ഞിനെ ഇതുവരെ കിട്ടിയിട്ടില്ല പൊലീസുകാരും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ് ദയവുചെയ്ത് ഫേക്ക് ന്യൂസ് പറയരുത്ഈ മോളെ ഒരാപത്തും കൂടാതെ കണ്ടുകിട്ടണേ എന്ന് മനമുരുകിപ്രാർത്ഥിക്കിന്നു.. എല്ലാവരും പ്രാർത്ഥിക്കുക..#Plz_share 27/2/2020നെടുമൺകാവ്, ഇളവൂരിൽ നിന്നും വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 6 വയസുള്ള കുഞ്ഞിനെ അൽപനേരം മുൻപ് കാണാതായിരിക്കുന്നു.(#മഞ്ഞ_പാന്റ്സും_ഷർട്ടും ആണ് ധരിച്ചിരിക്കുന്നത് ) കണ്ടുകിട്ടുന്നവർ ദയവായി അറിയിക്കുക . Mob. 9946088413

Posted by Changathikoottam ചങ്ങാതികൂട്ടം on Thursday, 27 February 2020