ഇനിയൊരു തിരിച്ചുവരവ് ധോണിക്കുണ്ടാവില്ല; കാരണം വെളിപ്പെടുത്തി കപിൽ ദേവ്..!!

1141

ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ വിക്കറ്റ് കീപ്പർ ആണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്ര സിങ് ധോണി. വിക്കറ്റിന് പിന്നിൽ ധോണിയോളം ശ്രദ്ധയോടെ കളിക്കുന്ന മറ്റൊരാൾ ലോക ക്രിക്കറ്റിൽ തന്നെ ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ.

എന്നാൽ കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ധോണി ഇന്ത്യക്കു വേണ്ടി കളിച്ചട്ടില്ല. ഇനി ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വരുക എന്നുള്ള ധോണിയുടെ ആഗ്രഹം ശ്രമകരം ആയിരിക്കും എന്നാണ് ഇന്ത്യക്ക് വേണ്ടി ലോകകപ്പ് നേടിയ ക്യാപ്റ്റൻ കപിൽ ദേവ് പറയുന്നത്. തിരിച്ചു വരാൻ ധോണി ആഗ്രഹിച്ചാൽ പോലും ഇത്രയും കളിക്കാതെ ഏറുന്ന ഒരു താരത്തിനെ ടീമിലേക്ക് എടുക്കാൻ സെക്ഷൻ ടീം തയ്യാറാകും എന്നും തോന്നുന്നില്ല.

നിലവില്‍ ധോണി ഐപിഎല്ലില്‍ കളിക്കുമെന്ന് ഉറപ്പാണ്. ധോണി രാജ്യത്തിനായി വലിയ സംഭവാനകള്‍ ചെയ്ത താരമാണ്. എന്നാല്‍ ആറ് ഏഴ് മാസക്കാലമൊക്കെ കളത്തിലിറങ്ങാതെ നില്‍ക്കുന്നത് മറ്റുള്ളവരില്‍ സംശയങ്ങള്‍ ജനിപ്പിക്കും. അതിനെക്കുറിച്ച് ധാരാളം സംസാരങ്ങളുണ്ടാകുമെന്നും കപില്‍ കൂട്ടിചേര്‍ത്തു. ഐപിഎല്ലിലെ മികച്ച കളി മാത്രമാണ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ ഉള്ള ധോണിയുടെ അവസാന പിടിവള്ളി.