കുഞ്ഞു ധ്രുവ് ഇനി മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം; സൂരജിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അതിവൈകാരിക രംഗങ്ങൾ..!!

1296

അമ്മ കൊല്ലപ്പെട്ടു സമ്പത് മോഹിച്ചു അമ്മയെ ഇല്ലാതെയാക്കിയ അച്ഛൻ അറസ്റ്റിലുമായി. തനിക്ക് ഉണ്ടായ നഷ്ടങ്ങൾ അറിയാൻ കുഞ്ഞു ധ്രുവിനു പ്രായം ആയതും ഇല്ല. അച്ഛനും അമ്മയും ഇല്ലാത്ത വീട്ടിൽ ഇനി ധ്രുവ് മുത്തച്ഛനും മുത്തശ്ശിക്കും അമ്മാവനും ഒപ്പം ആണ് വളരുക. ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്രയുടെ ഒരു വയസ്സ് മാത്രം പ്രായം ഉള്ള മകൻ ധ്രുവ് അമ്മയുടെ വീട്ടുകാരുടെ സംരക്ഷണയിൽ അയക്കാൻ ആണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവ് ആയി.

ഇന്ന് രാവിലെ ഉത്രയുടെ വീട് സന്ദർശിച്ച വനിതാ കമ്മീഷൻ അംഗം ഷാഹിത കമലിന്റെ നിർദ്ദേശ പ്രകാരം ആണ് കുട്ടിയെ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം വിടാൻ കൊല്ലം ശിശു ക്ഷേമ സമിതി അധ്യക്ഷൻ കെ പി സജിനാഥ്‌ ഉത്തരവ് ഇട്ടത്. ഉത്രയെ ഭർത്താവ് കൊലപ്പെടുത്തിയത് ആണെന്ന് തെളിഞ്ഞതോടെ ആണ് കുഞ്ഞിനെ ജീവന് ഭീഷണിയുണ്ടെന്നുള്ള ആരോപണവുമായി ഉത്രയുടെ മാതാപിതാക്കൾ രംഗത്ത് എത്തിയിരുന്നു.