ദിലീപ് പ്രതി തന്നെ, ഹർജി തള്ളി കോടതിയുടെ നിരീക്ഷണം ഇങ്ങനെ..!!

1740

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിടുതൽ ഹർജി സമർപ്പിച്ച ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി എന്നാണ് കേസ്. ഇതിൽ ദിലീപിനെ ഒഴിവാക്കാൻ കഴിയില്ല എന്നാണ് കോടതി നിരീക്ഷണം. പത്താം പ്രതി വിഷ്ണുവിന്റെ ഹർജിയും കോടതി തള്ളി.

ഇരുവർക്ക് എതിരെയും വ്യക്തമായ തെളിവുകൾ ഉണ്ടെന്നു കോടതി പറയുന്നു. നിലവിൽ ഉള്ള കുറ്റപത്രത്തിൽ തന്നെ വിചാരണ ചെയ്യാൻ ഉള്ള തെളിവുകൾ ഇല്ലന്ന് കോടതിയിൽ വാദിച്ച ദിലീപ് പക്ഷത്തിനു തിരിച്ചടി മാത്രം ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ദോഷങ്ങൾ മാറ്റുന്നതിനായി പേരിൽ മാറ്റം വരുത്തി എങ്കിൽ കൂടിയും ഇതിലും രക്ഷ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ ദിലീപിന് ഉള്ളത്. നിലവിൽ ഉള്ള ഹർജി തള്ളി എങ്കിൽ കൂടിയും ദിലീപിന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹർജി നൽകാൻ ഉള്ള അവസരം ഉണ്ട്.