ദിലീപിന്റെ കാര്യത്തിൽ ആ ജ്യോതിഷി പ്രവചിച്ചത് സത്യമാകുന്നുവോ; ഭാവി ഇങ്ങനെ..!!

21260

മലയാളികളുടെ ഇഷ്ടം നേടിയ നടന്മാരുടെ നിരയിൽ മുൻ നിരയിൽ തന്നെയാണ് ദിലീപിന്റെ സ്ഥാനം എങ്കിൽ കൂടിയും കഴിഞ്ഞ കുറച്ചു കാലങ്ങളായി ദിലീപിന് ജീവിതത്തിലും സിനിമയിലും അത്ര നല്ല സമയമല്ല എന്ന് വേണം പറയാൻ. കൃത്യമായി പറഞ്ഞാൽ കാവ്യ മാധവനും ആയുള്ള വിവാഹം കഴിഞ്ഞപ്പോൾ തുടങ്ങിയത് ആണ് ദിലീപിന്റെ കഷ്ടകാലം.

നടിയെ ആക്രമിച്ച കേസിൽ വിചാര ആരംഭിച്ചിരിക്കുകയാണ്. കേസ് നീട്ടി കൊണ്ട് പോകാൻ ദിലീപ് പല കളികളും നടത്തി എങ്കിൽ കൂടിയും എല്ലാം തന്നെ പരാജയം ആയിരുന്നു എന്ന് വേണം പറയാൻ. ദിലീപ് ഈ കേസിൽ എട്ടാം പ്രതിയാണ് കേസിൽ വിചാരണ 28 ന് തുടങ്ങും കോടതിയിൽ നേരിട്ട് ഹാജരായ ദിലീപ് കുറ്റം നിഷേധിച്ചു. ദിലീപ് നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ അകാരമിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 2012 ൽ എറണാകുളം എം ജി റോഡിലുള്ള നക്ഷത്രഹോട്ടലിൽ ഇത് സംബന്ധിച്ച ഗൂഢാലോചന നടന്നു.

ഇതിനുശേഷം തൃശൂരിലെ സിനിമാ സെറ്റിലും നടന്ന ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ നടിയെ ആക്രമിക്കുകയും ദൃശ്യങ്ങൾ പകർത്തിയെന്ന് കുറ്റപത്രം പറയുന്നു. ഇക്കാര്യത്തിൽ ദിലീപിന്റെ നിർദേശപ്രകാരമാണ് മറ്റ് പ്രതികൾ പ്രവർത്തിച്ചത്. വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ ഹർജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കൂടാതെ 2019 ൽ ഇറങ്ങിയ ഒരു ദിലീപ് സിനിമയും വലിയ വിജയമായില്ല എന്ന് വേണം പറയാൻ.

അതെ സമയം ഇപ്പോൾ ചർച്ചയാവുന്നത് മറ്റൊരു കാര്യമാണ്. ദിലീപ് ആദ്യ ഭാര്യ മഞജു വാര്യരുടെ വിവാഹ മോചനം നേടിയ ശേഷം കാവ്യ മാധവനെ വിവാഹം കഴിക്കുന്ന സമയത്ത് ഒരു ജ്യോതിഷി ഈ വിവാഹം ദിലീപിന് ഗുണം ചെയ്യില്ലെന്നും പകരം ദോഷകരമായിരിക്കും ജീവിതമെന്നും പ്രവചിച്ചിരുന്നു. ജയിൽ വാസം അടക്കമുള്ള സാഹചര്യം ദിലീപിന് നേരിടേണ്ടി വരുമെന്നും ജ്യോതിഷി പ്രവചിച്ചു.

കേസിൽ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയിൽവാസവും നേരിട്ടിരുന്നു. എന്നാൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് ദിലീപ് പുറത്തിറങ്ങുകയും സിനിമകളുടെ ഭാഗമായി മാറുകയും ചെയ്തു. അതെ സമയം ജ്യോതിഷിയുടെ പ്രവചനപ്രകാരം ദിലീപിന് ഇനിയും മോശം സമയം ഉണ്ടാകാമെന്നും തുടർന്നും ജയിൽ വാസം നേരിട്ടേക്കാമെന്നും അന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്തായാലും സംഭവം ആ സമയത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വലിയ ചർച്ച ആയിരുന്നു. ആ പ്രവചനം ഇനി സത്യമാകുമോ എന്ന കാത്തിരുന്നു തന്നെ കാണണം.