സംവിധായകൻ കമൽ ബലാത്സംഗം ചെയ്തു എന്ന് യുവനടിയുടെ പരാതി; വകീൽ നോട്ടീസ് പുറത്ത്…!!

796

മലയാളത്തിലെ പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനും ആയ കമൽ തന്നെ ബലാത്സംഗം ചെയ്തു എന്ന യുവനടിയുടെ പരാതി പുറത്ത്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിൽ നായിക വേഷം വാഗ്ദാനം ചെയ്താണ് തന്നെ പീഡനത്തിന് ഇരയാക്കിയത് എന്നാണ് നടിയുടെ പരാതി. നടിയുടെ വക്കീൽ നോട്ടീസ് ആണ് പുറത്തായിരിക്കുന്നത്.

കമൽ തന്റെ ഔദ്യോഗിക വസതിയിൽ വെച്ചാണ് പീഡിപ്പിച്ചത് എന്നും വകീൽ നോട്ടീസിൽ പറയുന്നു. 2019 ഏപ്രിൽ 29 നു ആണ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ മുഖേന താരം വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. നഷ്ടപരിഹാരം നൽകണം എന്നും മാപ്പ് പറയണം എന്നും താരം പരാതിയിൽ പറയുന്നു. ഇതിനോടൊപ്പം തന്നെ ആമി എന്ന ചിത്രത്തിൽ വെച്ചും ഇത്തരത്തിൽ ഉള്ള യുവ നടിമാർക്ക് എതിരെ ലൈംഗീക ചൂഷണം ഉണ്ടായി എന്ന് ആരോപണത്തിൽ പറയുന്നു.

കമൽ ആട്ടിൻ തോൽ ഇട്ട ചെന്നായ ആണെന്നും ഇത് സംബന്ധിച്ച് മുമ്പ് നൽകിയ പരാതികൾ ഒത്തുതീർപ്പായി എന്നും പരാതിയിൽ പറയുന്നു. മാസങ്ങൾക്ക് മുമ്പ് നൽകിയ വക്കീൽ നോട്ടിസിലെ വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

നടിയുടെ മാനനഷ്ട കേസിൽ തുടർ നടപടികൾ ഉണ്ടായില്ല എന്നും കമൽ തന്റെ സ്വാധീനം ഉപയോഗിച്ച് ഒത്തു തീർപ്പാക്കി എന്നും തുടർ അന്വേഷണം വേണം എന്നും ആണ് വാദം.