ഫീഗരിയായ ഫെമിനിസ്റ്റാണ്; പക്ഷെ കറുപ്പിനെ ഇഷ്ടമല്ല; ദിയ സനയെ ട്രോളി സാബുമോൻ..!!

1053

ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം സ്ത്രീകൾ ചേർന്ന് വീട്ടിൽ കയറി ഇടിച്ചത്. സ്ത്രീ സമൂഹത്തിൽ അപമാനിക്കുന്ന തരത്തിൽ ഉള്ള വീഡിയോ സ്ഥിരമായി പോസ്റ്റ് ചെയ്യുന്ന ആൾ ആണ് വിജയ്. ഇതിൽ ഉള്ള താരങ്ങളുടെ പ്രതിഷേധം ആയിരിന്നു വീട്ടിൽ കയറി ഉള്ള ആക്രമണം. ഇതിന് നേതൃത്വം നൽകിയ ദിയ സനയും ഭാഗ്യലക്ഷ്മിയും ആയിരുന്നു.

ആക്ടിവിസ്റ്റ് കൂടി ആയ ദിയ സന എന്ന താരം ശ്രദ്ധ നേടുന്നത് ബിഗ് ബോസ് മലയാളം സീസൺ 1 ൽ കൂടി ആണ്. വിജയ് പി നായർക്ക് എതിരെ ഉള്ള സംഭവത്തിൽ നിരവധി ആളുകൾ ആണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നത്. സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി ദിയ സന തന്നെ ഇന്ന് ഫേസ്ബുക്കിൽ എത്തിയിരുന്നു.

നിയമം കയ്യിലെടുക്കുക അല്ല ചെയ്തത് മറിച്ച് നിവർത്തി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത് എന്നാണ് ദിയയുടെ വിശദീകരണം. ഈ കുറുപ്പിനൊപ്പം ദിയ ഒരു ചിത്രവും ചേർത്തിരുന്നു. ഫിൽട്ടർ ചെയ്ത ഫോട്ടോ ആയിരുന്നു ദിയ പോസ്റ്റ് ചെയ്തത്. ദിയ പോസ്റ്റ് ചെയ്ത ചിത്രത്തെ ട്രോളി സാബു ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിൽ ഫിൽറ്റർ ഉപയോഗിച്ചതിന് എതിരെ ആണ് സാബു മോൻറെ വിമർശനം. “വലിയ ഫെമിനിസ്റ്റ് ആണ്.. പക്ഷേ കറുപ്പിനെ ഇഷ്ടമല്ല.. കറുത്ത് ഇരിക്കുന്നത് വലിയ പാപം ആണ് എന്നാണോ ഇവർ കരുതിയിരിക്കുന്നത്??” സാബുമോൻ ചോദിക്കുന്നു. ഒരു ദ്രാവിഡൻ ആയിരിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും സാബുമോൻ കൂട്ടിച്ചേർക്കുന്നു.