രജിത്തിന്റെ ഭാര്യക്കും മക്കൾക്കും എന്താണ് ശരിക്കും സംഭവിച്ചത്; അവസാനം എല്ലാം പറഞ്ഞു രജിത്; നെഞ്ച് പിടയുന്ന ദുരിത കഥ..!!

661

മലയാളികൾ ഇന്ന് ഏറെ ഇഷ്ടപ്പെടുന്ന ആടുകളുടെ കൂട്ടത്തിലേക്ക് ബിഗ് ബോസ് ഷോയിലെ വെറും 70 ദിവസങ്ങൾ കൊണ്ട് എത്തിയ ആൾ ആണ് ഡോക്ടർ രജിത് കുമാർ. താൻ അനാഥനായ ഒരു മധ്യവയസ്‌കൻ ആണെന്ന് രജിത് പലപ്പോഴും പറയാറുണ്ട്. തന്റെ ഭാര്യയും മക്കളും മറിച്ചു എന്നും താരം പലപ്പോഴും ഷോയിൽ പറഞ്ഞിട്ടുണ്ട്.

2001 ൽ ആയിരുന്നു തന്റെ വിവാഹം 2005 ൽ ഭാര്യയും മക്കളും മറിച്ചു എന്നാണ് രജിത് പറയുന്നത്. കൊല്ലത്തുനിന്നാണ് 2001 ല്‍ ഞാന്‍ വിവാഹം ചെയ്തത്. നല്ല പെണ്‍കുട്ടിയായിരുന്നു. നാലര അടി ഹൈറ്റും 86 കിലോ ഭാരം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആദ്യ ഡെലിവറി കോംപ്ലിക്കേറ്റഡ് ആയിരുന്നു. കുട്ടി അബോർഷനായി. ഡോക്ടർ പൂർണ്ണ വിശ്രമം പറഞ്ഞു. തുടർന്ന് രണ്ടാമതും ഗർഭം ധരിച്ചു.

ആദ്യ കുഞ്ഞു പോയത് തന്റെ വീട്ടിൽ നിന്നത് കൊണ്ടും നോക്കാത്തത് കൊണ്ടും ആയിരുന്നു എന്നായിരുന്നു വാദം. അങ്ങനെ രണ്ടാം പ്രസവത്തിനായി അവളുടെ വീട്ടിലേക്ക് പോയി. എന്നാൽ ട്യൂബിൽ കുടുങ്ങി എന്നൊക്കെ പറഞ്ഞു ആ കുഞ്ഞും പോയി. അമ്മ വിശ്വാസി ആയത് കൊണ്ട് ജാതകം ഒക്കെ നോക്കി. എനിക്കും ദോഷങ്ങൾ ഉണ്ടെന്നു അറിഞ്ഞു. അഞ്ചു വർഷങ്ങൾ ആണ് ഞങ്ങൾ ഒന്നിച്ചു ജീവിച്ചത്.

ഞങ്ങൾ തമ്മിൽ പരസ്പരം ഐക്യം ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ.അവർ കേട്ടിരുന്നത് അവരുടെ അച്ഛനും അമ്മയും പറയുന്നത് ആയിരുന്നു. അവളിൽ കുറ്റങ്ങൾ കണ്ടെത്താനും ഞാനും മറിച്ചു അവളും ചെയ്തതോടെ ഞങ്ങളുടെ ബന്ധം അവസാനിച്ചു. അവൾ വീണ്ടും വിവാഹം കഴിച്ചു. ഞാൻ വിവാഹം വേണ്ട എന്ന് വെച്ചു. അവൾക്ക് രണ്ടാം വിവാഹത്തിൽ വീണ്ടും ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തു. എന്നാൽ കുഞ്ഞും അവളും മരിച്ചു.

അങ്ങനെ ആണ് തനിക്ക് രണ്ടു കുട്ടികൾ ഉണ്ടെന്നും ഭാര്യ മരിച്ചു എന്നും പറയുന്നത്. അന്ന് മുതൽ ആണ് ഞാൻ താടി വളർത്താൻ തുടങ്ങിയത്. വേദം പഠിക്കാൻ തുടങ്ങിയത്. ഇപ്പോൾ നിങ്ങൾ ഒക്കെ ഉണ്ടല്ലോ എന്നും അതുകൊണ്ടു എവിടെ എങ്കിലും മരിച്ചു വീണാലും അനാഥ ശവം പോലെ കിടക്കില്ല എന്നും അറിയാമെന്നു താരം പറയുന്നു.