ശരീര ഭാരം കുറക്കാനുള്ള എഗ്ഗ് ഡയറ്റ് എങ്ങനെ ചെയ്യണം; അതിന്റെ ഗുണങ്ങളും ദോഷങ്ങളും..!!

629

വണ്ണം കുറക്കാൻ വേണ്ടി പല തരത്തിൽ ഉള്ള വഴികൾ തേടുന്നവർ ആണ് നമ്മളിൽ പലരും. പല തരത്തിൽ ഉള്ള വ്യായാമങ്ങൾ അതിന് മടിയുള്ളവർ ഭക്ഷണത്തിൽ ഡയറ്റ് പ്ലാൻ നടത്തുകയും ഒക്കെ ചെയ്യാറുണ്ട്. എഗ്ഗ് ഡയറ്റ് ഇതിൽ ഉള്ള ഒന്നാണ്. മൂന്നോ നാലോ തരത്തിൽ മുട്ട കൊണ്ടുള്ള ഡയറ്റ് നടത്താൻ കഴിയുന്നത് ആണ്.

എങ്ങനെയാണ് എഗ്ഗ് ഡയറ്റ് നടത്തുക. അതിൽ ഉള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ് അറിയാം. മുട്ട കൂടുതൽ കഴിച്ചു കൊണ്ട് ശരീരഭാരം കുറക്കുന്ന രീതി. കാർബോ ഹൈഡ്രേറ്റ് കുറച്ചു കൊണ്ട് മുട്ടയും പ്രോട്ടീൻ ഉള്ള ഭക്ഷണങ്ങൾ കഴിച്ചു കൊണ്ടുള്ള ഡയറ്റ് ആണ്. രണ്ടു മൂന്നു തരത്തിൽ എഗ്ഗ് ഡയറ്റ് ചെയ്യാവുന്നതാണ്. കൂടുതൽ ആളുകൾ ചെയ്യുന്നത് രാവിലെ രണ്ട മുട്ട അതിനൊപ്പം പച്ച കറികൾ അല്ലെങ്കിൽ ജ്യൂസ് എടുക്കുന്നു.

അതുപോലെ തന്നെ ഉച്ചക്കും രാത്രിയിലും ഇത് തുടരും. മറ്റൊന്ന് രാവിലെ രണ്ടോ മൂന്നോ മുട്ട ഒപ്പം പച്ചക്കറിയോ ജ്യൂസോ ഉച്ചക്ക് മുട്ട പകരം ചിക്കന്റെ ലെഗ്ഗോ അല്ലെങ്കിൽ ബ്രസ്റ്റോ കഴിക്കും. രാത്രി മീൻ കഴിക്കും. അല്ലെങ്കിൽ മറ്റൊരു രീതി എന്ന് പറയുന്നത് രാവിലെ മുട്ട ഉച്ചക്ക് ചിക്കെൻ രാത്രി പഴ വർഗ്ഗങ്ങൾ മാത്രം. എഗ്ഗ് ഡയറ്റ് വഴി ഒരാൾക്ക് 8 മുതൽ 10 ദിവസങ്ങൾ കൊണ്ട് 10 കിലോ ഭാരം കുറയുന്നു.

ഇതിനു കാരണം മുട്ടയിൽ പ്രോട്ടീൻ മാത്രം ആണ് ഉള്ളത്. ഒരു മുട്ടായിൽ 150 കലോറി ആണ് ഉള്ളത്. ദിവസം 6 മുട്ട കഴിച്ചാൽ പോലും 900 കലോറി മാത്രം ആണ് ഒരാൾക്ക് ലഭിക്കുന്നത്. എന്നാൽ അധ്വാനിക്കുന്ന ഒരു പുരുഷന് ഒരു ദിവസം 2500 കലോറി വേണ്ടി വരും സ്ത്രീക്ക് ആണെങ്കിൽ 1500 നു മുകളിൽ വേണം. ഇത് ലഭിക്കാതെ വരുമ്പോൾ ആണ് ശരീര ഭാരം കുറയുന്നത്.

എന്നാൽ ഇത്തരത്തിൽ ഉള്ള ഡയറ്റ് നടത്തുമ്പോൾ പ്രോട്ടീൻ കിട്ടും എങ്കിൽ കൂടിയും ഫൈബറിന്റെ അടക്കം ഉള്ള വിറ്റാമിനുകളുടെ അളവ് ഇല്ലത്ത അവസ്ഥ ഉണ്ടാകുന്നു. ഇത് ശരീരത്തിൽ വളരെ അധികം ദോഷമായി ബാധിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.