എമ്പുരാൻ എപ്പോൾ വരുമെന്നതിന് ഉത്തരം നൽകി പൃഥ്വിരാജ്; ആകാംഷയോടെ ആരാധകർ..!!

9043

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയം ആയി മാറിയ ചിത്രം ആണ് ലൂസിഫർ. മുരളി ഗോപിയുടെ തിരക്കഥയിൽ നവാഗതനായ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി എത്തിയത് മോഹൻലാൽ ആയിരുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം ലോകവ്യാപകമായി 130 കോടി കളക്ഷൻ നേടിയപ്പോൾ ടോട്ടൽ ബിസിനസ് 200 കോടിക്ക് മുകളിൽ ആയിരുന്നു. ലൂസിഫർ അവസാനിക്കുമ്പോൾ രണ്ടാം ഭാഗത്തിനുള്ള സൂചനകൾ നൽകിയിരുന്നു. തുടർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ എന്നാണ് രണ്ടാം ഭാഗമായ എമ്പുരാൻ തീയറ്ററിൽ എത്തുക എന്നുള്ളതിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ പൃഥ്വിരാജ് ഇപ്പോൾ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഇങ്ങനെ. ലൂസിഫറിന്റ രണ്ടാം ഭാഗം എന്ന് കാണാൻ കഴിയും എന്നുള്ള ചോദ്യത്തിന് പൃഥ്വിരാജ് നൽകിയ മറുപടി ഇങ്ങനെ,

ഈ ചോദ്യം ആദ്യം ചോദിക്കേണ്ടതു മുരളി ഗോപിയോടാണ്. മുരളി എനിക്ക് ബൗണ്ട് സ്‌ക്രിപ്റ്റ് എന്നു തരുന്നോ ആ തീയതിയില്‍ നിന്ന് ആറാം മാസം ഞാന്‍ ഷൂട്ട് തുടങ്ങിയിരിക്കും. സിനിമയുടെ പ്ലോട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി കൃത്യമായ ധാരണ എനിക്കും മുരളിക്കുമുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടു പൂര്‍ത്തിയാക്കിയ സിനിമയാണു ലൂസിഫര്‍.

പൂര്‍ണമായ സ്‌ക്രിപ്റ്റ് പ്രീപ്രൊഡക്ഷനായി 4 മാസത്തോളം സമയം പിന്നെ ടീമിന്റെ സഹകരണം. ഇവയെല്ലാമാണ് അതിനു സഹായിച്ചത്. സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും എളുപ്പം നടക്കേണ്ടതു ഷൂട്ടിങ് ആണെന്നാണ് എന്റെ കാഴ്ചപ്പാട്. ലൂസിഫറിനേക്കാള്‍ കുറെക്കൂടി പരിശ്രമം വേണ്ട സിനിമയാണ് ‘എമ്പുരാന്‍’. അപ്പോള്‍ സ്‌ക്രിപ്റ്റ് ലഭിച്ചു കഴിഞ്ഞ് 6 മാസമെങ്കിലും മുന്നൊരുക്കങ്ങള്‍ക്കായി വേണം. മനോരമയുമായുള്ള അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.