തങ്ങളുടെ വേഷത്തിൽ തിരിച്ചുവരവ് ഗംഭീരമാക്കി ബാബു ആന്റണി..!!

2019

ഒരു കാലത്ത് മലയാളത്തിൽ യുവാക്കളുടെ ഹരം ആയിരുന്ന നടൻ ആയിരുന്നു, ബാബു ആന്റണി. കരാട്ടെ ആക്ഷൻ രംഗങ്ങളിൽ അവസാന വാക്കായിരുന്നു ഇദേഹം. കൊമേഷ്യൻ വിജയങ്ങൾ ഒത്തിരി വാരിക്കൂട്ടിയ നടൻ തന്നെയായിരുന്നു ആന്റണി.

കാലങ്ങൾ മാറി മറഞ്ഞപ്പോൾ ഒരു വലിയ ഇടവേളയിൽ മലയാള സിനിമയിൽ നിന്നും അദൃശ്യനായ ബാബു ആന്റണി എന്ന ആക്ഷൻ കിംഗ്‌ വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തു ഗോകുലം ഗോപാലൻ നിർമിച്ച നിവിൻ പോളി നായകനായ കായംകുളം കൊച്ചുണ്ണിലൂടെയാണ് ആ വമ്പൻ തിരിച്ചുവരവ്.

കളരിയിൽ പതിനെട്ട് അടവിന്റെയും ആശാനായി “തങ്ങൾ” എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി കായംകുളം കൊച്ചുണ്ണിയിൽ അവതരിപ്പിക്കുന്നത്. സൗമ്യ കഥാപാത്രമായി ചിത്രത്തിൽ തുടക്കം മുതൽ ഇടക്കിടക്ക് മിന്നിമറയുന്ന കഥാപാത്രതിന്റെ വിശ്വരൂപം തന്നെയാണ് ചിത്രത്തിന്റെ ക്ലൈമാക്സിൽ ബാബു ആന്റണി പുറത്തെടുക്കുന്നത്. കാലം എത്ര കഴിഞ്ഞാലും ആക്ഷൻ സീനുകളിൽ താൻ ഒരു കിംഗ്‌ തന്നെയാണെന്ന് ബാബു ആന്റണി വീണ്ടും തെളിയിച്ചിരിക്കുന്നു.