ദിലീപും ആസിഫ് അലിയും വക്കീൽ ആയി എത്തുന്നു..!!

3073

മലയാളത്തിന്റെ പ്രിയതാരങ്ങൾ ആണ് ആസിഫ് അലിയും ദിലീപും രണ്ട് പേരും അടുത്ത ചിത്രങ്ങളിൽ വക്കീൽ ആയി ആണ് എത്തുന്നത്.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിക്കൻ വക്കീലിന്റെ വേഷത്തിൽ ആണ് ദിലീപ് എത്തുന്നത്. കമ്മാര സംഭവം എന്ന ചിത്രത്തിന് ശേഷം ദിലീപിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാനിത്. മമ്ത മോഹൻദാസ്, പ്രിയ ആനന്ദ്, പ്രയാഗ മാർട്ടിൻ എന്നിവർ ആണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

ആസിഫ് അലി വക്കീൽ ആയി എത്തുന്ന ചിത്രത്തിന്റെ പേര് ഒപി 160/18 കക്ഷി അമ്മിണി പിള്ള എന്നാണ്. നവഗതന ദിൽജിത് അയ്യാത്തൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാറ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ ആസിഫ് അലിക്ക് ഒപ്പം വിജയ രാഘവൻ, ബേസിൽ ജോസഫ്, സുധീഷ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് തലശേരിയിൽ ആരംഭിച്ചു.