ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ചിത്രത്തിൽ ദുൽഖർ നായകൻ..!!

1114

ടേക്ക് ഓഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യൂന്ന പുതിയ ചിത്രത്തിൽ യങ് മെഗാസ്റ്റാർ ദുൽഖർ സൽമാൻ നായകൻ ആകുന്നു.

ഗോപി സുന്ദർ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും. വിശ്വരൂപം, വാസിർ, ടേക്ക് ഓഫ് എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച ജോണ് വർഗീസ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും ചേർന്ന് തിരക്കഥ എഴുതി നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ഒരു യമണ്ടൻ പ്രണയ കഥയാണ് ദുൽഖർ നായകനായി എത്തുന്ന മറ്റൊരു ചിത്രം. തീവണ്ടി ഫെയിം സംയുക്ത മേനോനും നിഖില വിമലും ആണ് നായികമാർ.