പ്രണവ് അത്ഭുതപ്പെടുത്തി, ലാലേട്ടനെ ഭയം; ഷറഫുദ്ദീന്റെ വെളിപ്പെടുത്തൽ

3199

പ്രേമത്തിലെ ഗിരിരാജൻ കോഴിയായി വന്ന് നമ്മെ ചിരിപ്പിച്ച ഷറഫുദ്ദീൻ, വരത്തൻ എന്ന ഫഹദ് ഫാസിൽ നായകനായ ചിത്രത്തിൽ എത്തി നിൽക്കുമ്പോൾ വില്ലൻ വേഷത്തിലൂടെ നമ്മെ വിസ്മയിപ്പിച്ചിരിക്കുയാണ്.

വരത്തന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഇന്റർവ്യൂവിൽ ആണ് ഷറഫുദ്ദീൻ മോഹൻലാലിനെയും പ്രണവ് മോഹൻലാലിനെയും കുറിച്ച് മനസ് തുറന്നത്.

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻലാലിന് ഒപ്പം അഭിനയിച്ചു എങ്കിലും ഇന്ത്യൻ സിനിമയിലെ തന്നെ അഭിമാന താരമായ ലാലേട്ടനെ കണ്ടപ്പോൾ ഭയമാണ് തോന്നിയത്. കൂടെ അഭിനയിച്ചു എങ്കിൽ കൂടിയും അടുത്ത് ഇടപെഴുകാനും സംസാരിക്കാനും ഭയമായിരുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ നായകനായ ചിത്രത്തിൽ പ്രണവിന്റെ സുഹൃത്തിന്റെ വേഷത്തിൽ എത്തിയ ഷറഫുദ്ദീൻ, പ്രണവിന്റെ എളിമയും വലിയൊരു താരത്തിന്റെ മകൻ ആയിട്ടും ആ താര ജാടകൾ ഒന്നും സെറ്റിൽ കാണിക്കാത്ത പ്രണവിന്റെ പെരുമാറ്റവും തന്നെ അത്ഭുതപ്പെടുത്തി എന്ന് ഷറഫുദ്ദീൻ പറയുന്നു.