നടൻ പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് മോഹൻലാൽ നായകൻ ആകുന്ന ലൂസിഫർ, ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് മുരളി ഗോപിയാണ്. ടിയാൻ, കമ്മാര സംഭവം എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മുരളി ഗോപി ലൂസിഫറിന് തിരക്കഥ ഒരുക്കുന്നത്. എന്നാൽ ലൂസിഫറിന് ഇതുവരെ ചെയ്ത തിരക്കഥകളിൽ നിന്നും ഏറെ വ്യത്യസ്തമായി ആണ് ഒരുക്കുന്നത് എന്ന് മുരളി ഗോപി പറയുന്നു.
” തിരക്കഥ മുഴുവൻ മനഃപാഠമാക്കി സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ രീതി തന്നെ ഏറെ അതിശയിപ്പിച്ചു” എന്ന് മുരളി ഗോപി പറയുന്നു…
മോഹൻലാലിന്റെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന വിഭവങ്ങൾ ലൂസിഫറിൽ ഉണ്ടാകും, ഞാൻ ഇഷ്ടപ്പെടുന്ന പല സവിശേഷതങ്ങളും മോഹൻലാലിൽ ഉണ്ട്. അതെല്ലാം ലൂസിഫറിൽ ഉണ്ട്. ഇരുട്ടിന്റെ രാജകുമാരൻ തന്നെയാണ് ലൂസിഫർ. അതിൽ രാഷ്ട്രീയമുണ്ട്, മറ്റ് പലതുമുണ്ട്, സിനിമ കാണുമ്പോൾ കൂടുതൽ മനസിലാകും, ” മുരളി ഗോപി കൂട്ടിച്ചേർത്തു