ലോക്ക്ഡൗൺ സ്പെഷ്യൽ; എസ്തർ അനിലിന്റെ കൂട്ടുകാർക്കൊപ്പമുള്ള ഡാൻസ് വൈറൽ..!!

559

മോഹൻലാലിൻറെ മകളുടെ വേഷത്തിൽ ഒരു നാൾ വരും എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ എസ്തർ അനിൽ ശ്രദ്ധ നേടുന്നത് മോഹൻലാലിന്റെ മകൾ ആയി ദൃശ്യം എന്ന ചിത്രത്തിൽ കൂടിയാണ്. മലയാളത്തിൽ ആദ്യ അമ്പത് കോടി ചിത്രം കൂടി ആയിരുന്നു ജീത്തു ജോസഫ് ആദ്യമായി മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം.

തുടർന്ന് കമൽ ഹസൻ നായകനായി എത്തിയ ദൃശ്യത്തിന്റെ തമിഴ് റീമേക്ക് പാപനാശത്തിലും അതെ വേഷം എസ്തർ തന്നെയാണ് ചെയ്തത്. തുടർന്ന് ഓള് എന്ന ചിത്രത്തിൽ കൂടി ഷെയ്ൻ നിഗത്തിന്റ നായികയായും താരം അരങ്ങേറി.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ താരത്തിന്റെ ഒരു ഡാൻസ് വീഡിയോ ആണിപ്പോൾ വൈറലാവുന്നതു. ലോക്ക് ഡൗണിൽ വീട്ടിൽ വെച്ച് കൂട്ടുകാർക്കൊപ്പമാണ് എസ്തർ നൃത്തമാടുന്നത്. ഇതിൽ നൃത്തമാടുന്ന ഓരോ പെൺകുട്ടികളും സ്വന്തം ഭാഗം സ്വന്തം വീടുകളിൽ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ ഇവർ ചെയ്തിരിക്കുന്ന ഈ വീഡിയോ വലിയ പ്രേക്ഷക പ്രീതിയാണ് നേടിയെടുക്കുന്നത്.

ഗ്ലാമർ ഗെറ്റപ്പിലാണ് ഇതിൽ എസ്തർ അനിൽ നൃത്തം വെക്കുന്നത് എന്ന് മാത്രമല്ല ഈ വീഡിയോ എസ്തർ തന്നെയാണ് ഇൻസ്റ്റാഗ്രാം വഴി പങ്കു വെച്ചിരിക്കുന്നതും.

“ഒടുവില്‍ അലസത വിട്ട് ലോക്ഡൗണ്‍ കാലത്ത് ഞാന്‍ ഒരു രസകരമായ കാര്യം ചെയ്തു. അതും എന്റെ കൂട്ടുകാര്‍ക്കു വേണ്ടി. ഈ ആശയം കൊണ്ടു വന്നതിനും എന്നെ അതില്‍ ഉള്‍പ്പെടുത്തിയതിനും നന്ദി. നിങ്ങളുടെയൊക്കെ നൃത്തം കണ്ടു. അതൊക്കെ കഴിഞ്ഞു പോയ നമ്മുടെ സ്‌കൂള്‍ കാലം ഓര്‍മിപ്പിച്ചു. നിങ്ങളെയൊക്കെ ഒന്നു കൂടി കാണാന്‍ കാത്തിരിക്കുന്നു”, എന്നാണ് വീഡിയോ പങ്കു വെച്ച് കൊണ്ട് എസ്തർ കുറിച്ചിരിക്കുന്നത്.