കൂടത്തായി സീരിയൽ ഇനിയും ആളെ കൊല്ലിക്കും; ചാനലിനെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരൻ..!!

1841

ജോളി നടത്തിയ കൊലപാതക പരമ്പര വാർത്ത ആയപ്പോൾ അതിനെ ടിആർപി റേറ്റിങ് ആക്കി മാറ്റാൻ ഉള്ള തിരക്കിൽ ആണ് ചാനലുകൾ. ഫ്ളവേഴ്സ് ചാനലിലാണ് കൂടത്തായി എന്ന പേരില്‍ പരമ്പര ആരംഭിച്ചത്.

ഗിരീഷ് കോന്നി സംവിധാനം ചെയ്ത പരമ്പരയുടെ തിരക്കഥ ശ്രീകണ്ഠന്‍ നായരുടേതാണ്. സിനിമാതാരം മുക്തയാണ് മുഖ്യകഥാപാത്രമായി മിനിസ്‌ക്രീനില്‍ എത്തുന്നത്. എല്ലാദിവസവും രാത്രി 9.30 നാണ് പരമ്പരയുടെ സംപ്രേക്ഷണം ചെയ്യുന്നത്.

എന്നാൽ കൂടത്തായി കൊലപതാകത്തെ ആസ്പദമാക്കി ഒരുക്കിയ കൂടത്തായി എന്ന സീരിയല്‍ കാണാനിടയായെന്നും അത് കൂടുതല്‍ പേരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നതാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ആലപ്പുഴയില്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കൂടത്തായിയെക്കുറിച്ച് മന്ത്രി പറഞ്ഞത്.

ഈ സീരിയൽ കാണുമ്പോൾ കൊലപാതകിക്ക് എതിരെയുള്ള വികാരത്തെക്കാൾ കൂടുതൽ കൊലപാതകം നടത്താൻ ഉള്ള പ്രേരണ ഉണ്ടാകുന്നത് ആണ് സീരിയൽ എന്നും മന്ത്രി കൂട്ടിച്ചേർത്തു.