ഫോബ്‌സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രിസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, എട്ട് സ്ഥാനങ്ങൾ കയറി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി രണ്ടാം സ്ഥാനത്ത് എത്തി.
എട്ടു മലയാളികൾ ഉള്ള ലിസ്റ്റിൽ ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് 30500 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. രണ്ടാം സ്ഥാനം ആർ പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ളക്ക് ആണ്. 22000 കോടി രൂപയാണ് ആസ്തി.
മൂന്നാം സ്ഥാനം മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം ജി ജോർജ്ജ് മുത്തൂറ്റ് ആണ്. 21650 കോടിയാണ് ആസ്തി. ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ആണ് അടുത്ത സ്ഥാനത്തു 16750 കോടി രൂപയുടെ ആസ്തിയുണ്ട്. ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വർക്കി ( 14550 കോടി രൂപ ) , ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ ( 13500 കോടി രൂപ ) , വിപിഎസ് ഹെൽത്ത് കെയർ മേധാവി ഷംസീർ വയലിൽ ( 10000 കോടി രൂപ) , ഇൻഫോസിസ് സഹ സ്ഥാപകൻ എസ് ഡി ഷിബു ലാൽ ( 9940 കോടി രൂപ ) എന്നിവർ ആണ് പട്ടികയിൽ ഉള്ള മലയാളികൾ.
മുകേഷ് അംബാനിക്ക് 5140 കോടി ഡോളറിന്റെ ആസ്തി മൂല്യമാണ് ഉള്ളത്. അതായത് 3.65 ലക്ഷം കോടി രൂപയുടെ ആസ്തി എന്ന് വേണം പറയാൻ.ജിയോ നേടിയ മുന്നേറ്റം ഒരു വർഷം കൊണ്ട് 410 കോടി ഡോളറിന്റെ വർധനവ് ഉണ്ടാക്കി. ഗൗതം അദാനിക്ക് 1570 കോടി ഡോളറിന്റെ ആസ്തി ആണ് ഉള്ളത്. ഏതാണ്ട് 1.11 കോടി രൂപയുടെ ആസ്തി.
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…
ജോഷി സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന്…
രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…
സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…