ഇറച്ചിക്കറിയിൽ ചിരട്ടയിട്ട് വേവിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഇങ്ങനെ..!!

1350

തേങ്ങാ ചിരകിയതിന് ശേഷം കിട്ടുന്ന ചിരട്ട നമ്മൾ പലപ്പോഴും തീ വേഗത്തിൽ കത്താനും മറ്റും ഉപയോഗിക്കാറുണ്ട്. എന്നാൽ ചിരട്ട എന്നത് ആരോഗ്യ ഗുണം കൂടി ഉണ്ടാക്കും എന്നാണ് പഴമക്കാർ പറയുന്നത്. ഭക്ഷണ പദാർത്ഥങ്ങളിലെ കൊഴുപ്പ് വലിച്ചെടുക്കാൻ കഴിവുള്ള ഒന്നാണ് ചിരട്ട. അതുകൊണ്ടു തന്നെ പഴമക്കാർ ആദ്യ കാലങ്ങളിൽ ഇന്നത്തെ പോലെ സ്റ്റീൽ അലൂമിനിയം തവികൾക്ക് പകരം ചിരട്ട തവിയാണ് ഉപയോഗിച്ചിരുന്നത്.

ഇത്തരത്തിൽ ഉള്ള ഉപയോഗം മുതൽ ചിരട്ട കൊഴുപ്പ് അടക്കം വലിച്ചെടുക്കാറുണ്ട്. കൊളസ്‌ട്രോളിനും പ്രമേഹത്തിനും ഒരു പോലെ പരിഹാരമാണ് ചിരട്ട. ഇവ മരുന്നാക്കി ഉപയോഗിയ്ക്കാന്‍ വലിയ ബുദ്ധിമുട്ടുമില്ല. പ്രത്യേകിച്ചും വേഗത്തില്‍ വെന്തു കിട്ടാന്‍ ഇവയ്‌ക്കൊപ്പം ചിരട്ടക്കഷ്ണങ്ങള്‍ പൊട്ടിച്ചിട്ടു വേവിയ്ക്കുക. ചിരട്ടയുടെ ആരോഗ്യ ഗുണം ഭക്ഷണത്തിലേയ്ക്കിറങ്ങുമെന്നു മാത്രമല്ല ഭക്ഷണം നല്ലപോലെ വെന്തു കിട്ടുകയും ചെയ്യും.

വെന്ത ശേഷം ഇതു പെറുക്കി കളയാം.ചിരട്ട കരിച്ചുണ്ടാകുന്ന കാര്‍ബണ്‍ പലപ്പോഴും ശുചീകരണ പ്രക്രിയകള്‍ക്ക് ഉപയോഗിയ്ക്കാറുണ്ട്. വെള്ളത്തെ ശുദ്ധീകരിയ്ക്കുന്ന ഒന്നാണ് ചിരട്ട. ചിരട്ടയില്‍ തുളയുണ്ടാക്കി ഇതിലൂടെ വെള്ളം ഒഴിയ്ക്കുന്നതും ഇതു കരിച്ച് ഈ കഷ്ണം വെള്ളത്തില്‍ ഇടുന്നതുമെല്ലാം വെള്ളം ശുദ്ധീകരിയ്ക്കാന്‍ സഹായിക്കുന്ന, വെള്ളത്തിലെ ടോക്‌സിനുകള്‍ നീക്കാം.

Malayalam health and food tips