എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; എനിക്കെതിരെ വധഭീഷണിയുണ്ട്; ഫുക്രു..!!

908

ടിക് ടോക്കിൽ വീഡിയോകൾ ചെയ്തു പ്രേക്ഷകരെ ഉണ്ടാക്കുകയും തുടർന്ന് ബിഗ് ബോസ് സീസൺ 2 മലയാളത്തിൽ കൂടി പ്രശസ്തി നേടിയ താരം ആണ് ഫുക്രു. എന്നാൽ തനിക്ക് എതിരെ നിരവധി വധഭീഷണികൾ ആണ് വരുന്നത് എന്നും അതോടൊപ്പം തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു എന്നും ആണ് ഫുക്രു സോഷ്യൽ മീഡിയയിൽ വീഡിയോ വഴി അറിയിച്ചത്.

എന്നാൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് താൻ തിരികെ പിടിച്ചു എന്നും എന്നാൽ വധഭീഷണികൾ താൻ ആ സെൻസിൽ മാത്രം ആണ് എടുത്തിരിക്കുന്നത് എന്നും ആണ് ഫുക്രു പറയുന്നത്. ഇതിനു മുമ്പും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ട് എന്നും ഫുക്രു പറയുന്നു. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം എന്നും സേഫ് ആയി നിൽക്കണം എന്നും താരം പറയുന്നു.

തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തവർ നിരവധി ആളുകൾക്ക് മോശം സന്ദേശങ്ങൾ അയച്ചു എന്നും താരം പറയുന്നു. കൊറോണ ഭീതി വന്നതോടെ ബിഗ് ബോസ് പാതി വഴിയിൽ ഉപേക്ഷിക്കുക ആയിരുന്നു. ആരെയും വിജയികൾ ആയി കണ്ടെത്താൻ കഴിഞ്ഞതും ഇല്ല.

ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്നത് രജിത് കുമാറിന് ആയിരുന്നു. രജിത് കുമാറുമായി നിരവധി തവണ ബിഗ് ബോസ് വീട്ടിൽ വഴക്കുകൾ ഉണ്ടാക്കിയ ആൾ ആണ് ഫുക്രു.