ലാലേട്ടാ.. നിങ്ങളൊരു കമ്പ്ലീറ്റ് ആക്ടർ മാത്രമല്ല കമ്പ്ലീറ്റ് മനുഷ്യൻ കൂടിയാണ്; ഹരീഷ് പേരാടി..!!

4030

മോഹൻലാലിനെ അഭിനന്ദിച്ചു നടൻ ഹരീഷ് പേരാടി രംഗത്ത്. യുവ നടൻ ഷെയ്ൻ നിഗവും പ്രൊഡ്യൂസഴ്സ് അസോസിയേഷനും തമ്മിൽ ഉണ്ടായ തർക്കങ്ങൾ രമ്യമായി പരിഹരിച്ചതോടെയാണ് ഹരീഷ് പേരാടി അഭിനന്ദനങ്ങൾ ആയി എത്തിയത്. അമ്മ എന്ന താര സംഘടനയുടെ സമയോചിതമായ ഇടപെടലുകൾ ആണ് മോഹൻലാലിലൂടെ നടക്കുന്നത് എന്നാണ് ഹരീഷ് പേരാടി പറയുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ലാലേട്ടാ.. ഈ വാർത്ത ശരിയാണെങ്കിൽ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ. നിങ്ങളൊരു Complete actor മാത്രമല്ലാ..മറിച്ച് ഒരു Complete മനുഷ്യനുകൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.. ലാലേട്ടന്റെ ഈ നേതൃത്വം അമ്മയെ മുലപ്പാൽ ചോരാത്ത അമ്മയാക്കുന്നു. നമുക്കിനി ചെറിയ പിണക്കത്തിൽ വിട്ടുപോയ രമ്യയെ, റീമയെ, ഗീതുവിനെ, ഭാവനയെ അങ്ങിനെയുള്ള നമുടെ പെൺമക്കളെകൂടി തിരിച്ച് പിടിക്കണം. അമ്മക്ക് ക്ഷമിക്കാൻ പറ്റാത്ത മക്കളുണ്ടോ?