കൊറോണ വൈറസ്; രാജ്യം അതീവ ജാഗ്രതയിലേക്ക്; സംസ്ഥാനത്തെ 7 ജില്ലകൾ അടച്ചിടും..!!

677

കൊറോണ ജാഗ്രതയുടെ ഭാഗം ആയി സംസ്ഥാനത്തെ 7 ജില്ലകൾ അടച്ചിടാൻ കേന്ദ്ര നിർദ്ദേശം. രാജ്യം ഒട്ടാകെ 75 ജില്ലകൾ അടച്ചിടാൻ ആണ് നിർദ്ദേശം. അതിൽ കേരളത്തിൽ നിന്നും ഉള്ള തിരുവനന്തപുരം , കോട്ടയം , പത്തനംതിട്ട , മലപ്പുറം , കാസർഗോഡ് , കണ്ണൂർ എറണാകുളം എന്നി ജില്ലകൾ ആണ് അടച്ചിടുന്നത്.

കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സംസ്ഥാനങ്ങൾക്ക് ആവശ്യം ഉള്ള ഘട്ടത്തിൽ സ്വയം കടുത്ത നിയന്ത്രണം ഏർപ്പെടുത്താം. അടച്ചിടുന്ന ജില്ലകളിൽ അവശ്യ സർവീസുകൾ മാത്രം ആയിരിക്കും ഉണ്ടാകുക. കേരളത്തിൽ നിന്നും ഉള്ള അന്തർസംസ്ഥാന ബസ് സർവ്വീസുകൾ നിർത്തും.