ഭാര്യ പിണങ്ങി പോയിയെന്ന പരാതിയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ; ഭാര്യയെ കണ്ടുപിടിച്ചപ്പോൾ ഭർത്താവ് അറസ്റ്റിലായി; വമ്പൻ ട്വിസ്റ്റ് ഇങ്ങനെ..!!

439

ഭാര്യയെ കാണാൻ ഇല്ല എന്ന് പരാതിയുമായി ആയിരുന്നു അടൂര്‍ കണ്ണങ്കോട് കടുവുങ്കല്‍ ഹൗസിങ് പ്ലോട്ടിലെ ഗ്രേസ് വില്ലയില്‍ ഷിനോ സജി ജോണ്‍ പോലീസ് സ്റ്റേഷനിൽ എത്തുന്നത്. തുടർന്ന് മഹാരാഷ്ട്ര സ്വദേശിയായ ഭാര്യക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. തന്നോടുള്ള ചെറിയ പിണക്കത്തിന്റെ പേരില്‍ മഹാരാഷ്ട്രക്കാരിയായ ഭാര്യ ഹീന വീടുവിട്ടുപോയെന്ന പരാതിയുമായാണ് ഷിനോ സജി ജോണ്‍ അടൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.

എന്നാൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ പിടിയിൽ ആയത് നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസിലെ പ്രതിയെ ആയിരുന്നു. അന്വേഷണത്തിൽ എസ്ഐ. ശ്രീജിത്തും എഎസ്‌ഐ. ഷിജു പി.സാമും അന്വേഷിച്ച് ആര്യങ്കാവിലെത്തിയപ്പോള്‍ യുവതി ഫോണ്‍ തിരുവനന്തപുരത്ത് ഓണ്‍ ചെയ്തതായി വിവരം ലഭിച്ചു. കേരളത്തില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്ന തിരുവനന്തപുരം – മുംബൈ ട്രെയിനില്‍ യാത്ര ചെയ്യുന്നതായും വിവരം കിട്ടി.

പക്ഷേ പൊലീസ് തിരുവനന്തപുരത്ത് എത്തിയെങ്കിലും ട്രെയിന്‍ വിട്ടു പോയിരുന്നു. പിന്നീട് പോലീസ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എറണാകുളത്തു വെച്ച യുവതിയെ റെയില്‍വേ പോലീസ് കണ്ടെത്തി. തുടര്‍ന്ന അടൂര്‍ പൊലീസ് യുവതിയുടെ ഭര്‍ത്താവിനൊപ്പം എറണാകുളത്തെത്തി. യുവതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പരാതിക്കാരനായ ഷിനോ തട്ടിപ്പുകേസിലെ പ്രതിയാണെന്നും ഇലവുംതിട്ട സ്റ്റേഷനില്‍ കേസുണ്ടെന്നും സ്പെഷ്യല്‍ ബ്രാഞ്ച് അറിയിക്കുന്നത്.

ക്രൊയേഷ്യയില്‍ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് മാത്തൂര്‍ സ്വദേശിനി രജനി ഉള്‍പ്പെടെ മൂന്ന് യുവതികളില്‍നിന്ന് ഏഴു ലക്ഷം രൂപ ഷിനോ തട്ടിയെടുത്തെന്നായിരുന്നു കേസ്. ഭാര്യ തന്നെ ആയിരുന്നു ഭർത്താവ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന ആൾ ആണെന്ന് പൊലീസിന് മുന്നിൽ പറഞ്ഞത്. കോടതിയില്‍ ഹാജരാക്കി തിരുവനന്തപുരം സ്പെഷ്യല്‍ ജയിലിലേക്ക് റിമാന്‍ഡുചെയ്തു.