ഹണി ട്രാപ്പിൽ യുവാവിനെ കുടുക്കിയ ജൂലി അത്ര നിസാരക്കാരിയല്ല; സിനിമ ബന്ധങ്ങൾ ഇങ്ങനെ..!!

857

കഴിഞ്ഞ ദിവസം ആണ് ഹണി ട്രാപ്പിൽ കൂടി വ്യവാസിയായ യുവാവിന്റെ പണവും കാറും ഫോണും അടക്കം കൈക്കലാക്കിയ ജൂലി പോലീസ് പിടിയിൽ ആകുന്നത്. സിനിമ സീരിയൽ ലോകത്തിൽ ശ്രദ്ധേയായ മേക്കപ്പ് ആർട്ടിസ്റ് ആണ് ജൂലി. നിത്യ മേനോൻ, ഇഷ തൽവാർ, മഞ്ജു വാര്യർ, നൈല ഉഷ, നസ്രിയ എന്നിവരുടെ മേക്കപ്പ് ആർട്ടിസ്റ് ആയിരുന്നു ജൂലി. കഴിഞ്ഞ 13 വർഷങ്ങൾ ആയി സിനിമ സീരിയൽ മേക്കപ്പ് രംഗത്തും ബ്രൈഡൽ രംഗത്തും സജീവം ആണ് ജൂലി.

മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് ചിത്രങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുള്ള ജൂലി മെർസൽ ചിത്രത്തിൽ നിത്യ മേനോന്റെ പേർസണൽ മേക്കപ്പ് വുമൺ കൂടി ആയിരുന്നു. കുറച്ചു കാലങ്ങൾ മുമ്പ് കുമളിയിൽ ഒരു സിനിമ ചിത്രീകരണത്തിന് ഇടയിൽ തനിക്ക് ശരീരിക അതിക്രമം ഉണ്ടാക്കി എന്നുള്ള പരാതിയും ആയി ജൂലി ഏത്തിയിരുന്നു.

നിത്യ മേനോൻ തന്നെ ആയിരുന്നു ആ ചിത്രത്തിലും നായിക. വി കെ പ്രകാശ് ഒരുക്കിയ പ്രാണയുടെ ലൊക്കേഷനിൽ ആയിരുന്നു സംഭവം. ആ സംഭവം നടക്കുന്നത് 2017 ഒക്ടോബര് 15 നു ആയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ വില്ല തുറന്നു കിടക്കുന്നത് ആണ് കാണുന്നത്. വിലയേറിയ മേക്കപ്പ് സാധനങ്ങൾ കാണാതെ ആയി. തുടർന്ന് സലിം വില്ലയിൽ ഉടമസ്ഥനുമായി വാക്കേറ്റത്തെ തുടർന്ന് ഗുണ്ടകളെ ചേർത്ത് തന്നെ ആക്രമിച്ചു എന്നായിരുന്നു അന്ന് ജൂലി പരാതി നൽകിയത്.

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയെയും എതിര്‍ കക്ഷിയാക്കിയാണ് ജൂലി അന്ന് പരാതി നല്‍കിയിരിക്കുന്നത്. ബാദുഷ ഗുരുതരമായ അനാസ്ഥയാണ് കാണിച്ചതെന്നും ഇയാളും ഗൂഢാലോചനയില്‍ പങ്കാളിയാണോ എന്ന് സംശയിക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാൽ ആ സംഭവത്തെ കുറിച്ച് സംവിധായകൻ വി കെ പ്രകാശ് പറഞ്ഞത്. മദ്യപിച്ചു ബഹളം ഉണ്ടാക്കിയതിന് ആണ് ജൂലിയെ ലൊക്കേഷനിൽ നിന്നും പുറത്താക്കിയത് എന്നാണ്.