രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി..!!

1507

കൊറോണ വ്യാപനം കൂടുമ്പോൾ ഇന്ത്യ അതീവ ജാഗ്രതയിലേക്ക്. രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി. രാത്രി 12 മണി മുതല്‍ നിയന്ത്രണം നിലവില്‍ വരും. ൨൧ദിവസത്തേക്കാണ് ലോക് ഡൗണ്‍.

ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇത് ബാധകമാണെന്ന് പ്രധാന മന്ത്രി പറയുന്നു.

പ്രതിസന്ധി ഘട്ടില്‍ ജനങ്ങള്‍ ഒന്നിച്ച് നിന്നു. സാമൂഹികമായ അകലം പാലിക്കുന്നത് മാത്രമാണ് ഈ മഹാമാരിയെ ഇല്ലാതാക്കാനുള്ള വഴി.