ലാലേട്ടന്റെ ഇത്തിക്കര പക്കി കോസ്റ്റ്യും, ട്രോൾ ചെയ്തവർക്ക് തിരകഥാകൃത്തിന്റെ മറുപടി

2528

 

ഗോകുലം ഗോപാലൻ നിർമിച്ച് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിൻ പോളി നായക വേഷത്തിൽ എത്തുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി, ചിത്രത്തിന്റെ കൊച്ചുണ്ണിയുടെ സുഹൃത്ത് ഇത്തിക്കര പക്കിയുടെ വേഷത്തിൽ എത്തുന്നത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ്. ചിത്രത്തിൽ 40 മിനിറ്റ് ദൈർഘ്യം ഉള്ള വേഷത്തിൽ എത്തുന്ന മോഹൻലാലിന്റെ പക്കി ആയിട്ടുള്ള ലോക്കഷൻ ഫോട്ടോസ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വയറൽ ആണ്.

ഇത്തിക്കര പക്കിയുടെ കോസ്റ്റ്യും ആണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്ന പ്രധാന വിഷയവും അതിലേറെ ട്രോളുകളും വിമർശനവും, ഇത്തിക്കര പക്കിയുടെ കാലത്ത് പാന്റും ഷർട്ടും ഉണ്ടോ എന്ന രീതിയിൽ ആണ് സാമൂഹിക മാധ്യമത്തിൽ ചോദ്യങ്ങൾ ഉയരുന്നത്.

എന്നാൽ ഈ ചോദ്യങ്ങൾക്കും ട്രോളുകൾക്കും ഉത്തരവുമായി ഇന്ദ്രപ്രസ്ഥം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് റോബിൻ തിരുമല എത്തിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

‘ഇത്തിക്കരപക്കി 1800കളുടെ പകുതിയോടെ പോര്‍ച്ചുഗീസുകാരെ അനുകരിച്ചുള്ള വേഷം ധരിക്കാറുണ്ടെന്ന് മൂര്‍ക്കോത്ത് കുമാരന്റെ ആദ്യകാലകഥകളില്‍ പറഞ്ഞിട്ടുള്ളതായി ഒരു അധ്യാപക സുഹൃത്ത് പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഈ വേഷം കൃത്യമാണ്. 1800 കളുടെ അവസാനം ജീവിച്ചിരുന്ന മൂര്‍ക്കോത്ത് കുമാരന്‍ ഒരു താഴ്ന്ന ജാതിക്കാരനായിരുന്നിട്ട് കൂടി കോട്ടും സ്യൂട്ടുമാണ് ധരിച്ചിരുന്നത്. അന്നത്തെ കാലത്ത് താഴ്ന്ന ജാതര്‍ക്ക് ഇതൊന്നുമില്ലെന്ന് പ്രചാരണമുണ്ടല്ലോ. അപ്പോള്‍ മലയാളികള്‍ ഇത്തരം വേഷങ്ങളൊന്നും ധരിച്ചിട്ടില്ലെന്ന് പറയുന്നത് അസംബന്ധമാണ്. അന്ന് പലരും ഫ്രഞ്ച്, ബ്രിട്ടീഷ്, പോര്‍ച്ചുഗീസ് സ്വാധീനം കേരളത്തിന്റെ മേല്‍ത്തട്ടുകളിലുണ്ടായിരുന്നു.’