അവതാരക ജേജി ജോൺ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഫോൺ കേന്ദ്രികരിച്ചു അന്വേഷണം..!!

2141

മലയാളി അവതാരകയും മോഡലും നടിയുമായ ജേജി ജോൺ വീട്ടിൽ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നുള്ള അന്വേഷണത്തിൽ പോലീസ്. കുടുംബ സുഹൃത്തും അയൽവാസികളും നൽകിയ പരാതിയിൽ പോലീസ് എത്തുകയും കതക് തുറക്കുകയും ചെയ്തപ്പോൾ ആണ് ഡിസംബർ 23 നു ജേജിയെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ പുറത്തു നിന്ന് ആരും അതിക്രമിച്ചു കടന്നതിന്റെ ലക്ഷണങ്ങൾ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല.

അടുക്കളയിൽ ആണ് താരം മരിച്ച നിലയിൽ കണ്ടെത്തിയത്. അരിഞ്ഞു കൊണ്ടിരിക്കുന്ന പച്ചക്കറികൾ വാഷിങ് മെഷീനിൽ അകലാക്കാൻ ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ അതുപോലെ തന്നെ അലക്കി വിരിക്കാൻ ഉള്ള വസ്ത്രങ്ങൾ എന്നിവ ഒക്കെ കാണുമ്പോൾ അസ്വാഭാവിക ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. വീടിനുള്ളിലെത്തിയ പൊലീസ്‌ സംഘം കണ്ടത്‌ അടുക്കളയിൽ നിലത്തു മരിച്ചു കിടക്കുന്ന ജേജിയെയാണ്‌.

പാചകത്തിനായി പച്ചക്കറികൾ അരിഞ്ഞു വച്ചിരുന്നു. വാഷിംഗ്‌ മെഷീനിൽ തുണികളിട്ടിരുന്നു. അലക്കിയ കുറച്ചു തുണികൾ പുറകുവശത്ത്‌ വിരിച്ചിട്ടുണ്ടായിരുന്നു. വീഴ്ചയിൽ തലയ്ക്കു പിന്നിലേറ്റ ക്ഷതമാണ്‌ മരണകാരണമെന്നാണ്‌ ഫൊറൻസിക്‌ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്‌. ഡിസംബർ 22 ഞായറാഴ്ചയാകാം മരണം സംഭവിച്ചത്‌. അടുക്കളയിലെ തറയുടെ വക്കിലാണ്‌ തലയിടിച്ചത്‌. പുറമേ രക്തപ്പാടുകളോ ശരീരത്തിൽ മുറിവുകളോ ഇല്ലായിരുന്നു. ആന്തരിക രക്തസ്രാവം മൂലമാകാം മരണം സംഭവിച്ചതെന്നാണു നിഗമനം.

ഏഴ് വർഷം മുമ്പാണ് ജേജി വിവാഹ മോചനം നേടിയത്. ജേജിയുടെ യഥാർത്ഥ സ്ഥലം കൊട്ടാരക്കര ആണെങ്കിൽ കൂടിയും ഇവർ വർഷങ്ങളായി തിരുവനന്തപുരം കുറവങ്കോണതാണ് താമസം. പത്ത് വർഷം മുമ്പ് ജേജിയുടെ സഹോദരനും അച്ഛനും വാഹന അപകടത്തിൽ മരിച്ചതിൽ പിന്നെ പരസ്പര വിരുദ്ധമായി ആണ് ജേജിയുടെ അമ്മ സംസാരിക്കുന്നത്. അതുകൊണ്ടു തന്നെ അമ്മയിൽ നിന്നും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞട്ടില്ല.