കുലസ്ത്രീ എന്ന് പറഞ്ഞു ഇങ്ങോട്ട് വരണ്ട അതൊക്കെ സോഷ്യൽ മീഡിയയിൽ മതി; ബിഗ് ബോസ്സിൽ വീണയും ജെസ്‌ലയും തമ്മിൽ വാക്‌പോര്..!!

517

ബിഗ് ബോസ് ഹൗസിൽ പുത്തൻ സംഭവ വികാസങ്ങൾ ആണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ ജെസ്‌ല മാടശ്ശേരി തന്നെയാണ് കുറച്ചു ദിവസങ്ങൾ ആയി ബിഗ് ബോസ് ഹൗസിലെ താരം. ആദ്യ ദിവസങ്ങളിൽ രജിത് കുമാറുമായി ആയിരുന്നു പ്രശ്നങ്ങൾ എങ്കിൽ ഇപ്പോൾ അത് വീണ നായരിലേക്ക് മാറിയിട്ടുണ്ട്.

സോഷ്യൽ മീഡിയ സിംഹമായ ജെസ്‌ലയെ വീണ ആക്രമിച്ചു കീഴടക്കി എന്ന് വേണം പറയാൻ. കഴിഞ്ഞ ദിവസങ്ങളിൽ ജസ്‍ലക്ക് എതിരെ രഹസ്യ ചർച്ചകൾ ബിഗ് ബോസ് വീട്ടിൽ ഉണ്ടായി. സ്ത്രീ സമത്വത്തെ കുറിച്ച് സംസാരിക്കുന്ന പല കാര്യങ്ങളിലും ജെസ്‌ലയോട് എതിർ അഭിപ്രായം ഉണ്ട് എന്നായിരുന്നു ആര്യയും വീണയും പറഞ്ഞത്. എന്നാൽ ഈ ചർച്ച പരസ്യമായി പറയാൻ കഴിയുമോ എന്നായിരുന്നു പ്രതീപ് ചോദിച്ചത്.

അതിനായി കാത്തിരിക്കുന്നു എന്നായിരുന്നു വീണയുടെ മറുപടി. തുടർന്ന് ഏകദൈവ വിശ്വാസമുള്ള ഇസ്ലാമില്‍ സ്ത്രീ – പുരുഷ അസമത്വമുണ്ടെന്ന് പറഞ്ഞ് ജസ്ലയായിരുന്നു ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. താന്‍ സിന്ദൂരവും താലിയും ഇടുന്നതിന്റെ കാരണത്തെക്കുറിച്ച് വിശദീകരിച്ചായിരുന്നു വീണ തുടക്കമിട്ടത്. ഷൂട്ടിംഗിന് പോയാല്‍പ്പോലും താനിത് മാറ്റിവെക്കാറില്ല. ഇത് തന്റെ വിശ്വാസമാണ്. വിശ്വാസികളുടെ താല്‍പര്യങ്ങളെ ബഹിഷ്‌ക്കരിക്കാനുള്ള അധികാരം അവിശ്വാസികള്‍ക്കില്ല.

ഒരുലക്ഷം പേരെ എടുത്താല്‍ പത്തോ പതിനഞ്ചോ പേര്‍ കാണും അവിശ്വാസികളായെന്നും വീണ പറഞ്ഞിരുന്നു. ഇതിനിടയിലായിരുന്നു ഭൂരിപക്ഷത്തെക്കുറിച്ചും ന്യൂനപക്ഷത്തെക്കുറിച്ചും ചര്‍ച്ച തുടങ്ങിയത്. എല്ലായിടത്തും ഭൂരിപക്ഷത്തിനാണ് പ്രാധാന്യമെന്നായിരുന്നു വീണ പറഞ്ഞത്. ഈ വിഷയത്തെക്കുറിച്ച് ഇങ്ങനെ സംസാരിക്കുന്നത് തെറ്റാണ്. ന്യൂനപക്ഷത്തിന് ഭരണഘടനാപരമായ എല്ലാ അവകാശങ്ങളുമുണ്ട്. കേരളത്തില്‍ എന്തിനാണ് ബീഫ് ഫെസ്റ്റ് നടത്തിയത് എന്നറിയാമോയെന്നും ജസ്ല ചോദിച്ചിരുന്നു.

മുന്‍പ് നിങ്ങള്‍ സംസാരിച്ച കാര്യങ്ങള്‍ കേട്ടിരുന്നുവെന്നും ഇത് പോലെ നേരില്‍ കിട്ടാനായി കാത്തിരിക്കുകയായിരുന്നു താനെന്നും വീണ ജസ്ലയോട് പറഞ്ഞിരുന്നു. ഭരണഘടനയിലല്ല ദൈവത്തിലാണ് എന്റെ വിശ്വാസം. ഭര്‍ത്താവിനെ ദൈവത്തെപ്പോലെ പൂജിക്കുന്ന പെണ്ണാണ് താന്‍. താന്‍ 24 വയസ്സുള്ള കൊച്ചുകുട്ടിയാണ്. ആദ്യം കുറച്ച് വളരൂയെന്നും വീണ ജസ്ലയോട് പറഞ്ഞിരുന്നു.

കുറേ തടി വെച്ച് സംസാരിച്ചിട്ട് കാര്യമില്ലെന്നായിരുന്നു ഇതിന് ജസ്ല നല്‍കിയ മറുപടി. ജസ്ല തന്നെ ബോഡി ഷെയ്മിംഗ് നടത്തിയതാണെന്നായിരുന്നു വീണ പറഞ്ഞത്. താന്‍ നടത്തിയത് ബോഡി ഷെയ്മിംഗ് അല്ല തന്നോട് കുറച്ച് വളര് എന്ന് പറഞ്ഞതിനുള്ള മറുപടിയാണ്. കുലസ്ത്രീ പരിവേഷത്തില്‍ നിങ്ങള്‍ എന്നോട് സംസാരിക്കേണ്ടെന്നും ജസ്ല പറഞ്ഞിരുന്നു.

ഇത് കേട്ടപ്പോഴാണ് വീണ പൊട്ടിത്തെറിച്ചത്. കുലസ്ത്രീ എന്നൊന്നും പറഞ്ഞ് തന്‍രെ അടുത്തേക്ക് വരണ്ട അതൊക്കെ നിങ്ങള് ഫേസ്ബുക്കില്‍ ചെന്ന് പറഞ്ഞാല്‍ മതിയെന്നായിരുന്നു വീണയുടെ മറുപടി.