നിറവയറിൽ നഗ്നയായി ജോമോൾ ജോസഫ്; ഈ കാറ്റഗറിയിൽ ഇത്തരത്തിൽ ഫോട്ടോഷൂട്ട് ചെയ്യുന്ന ആദ്യ മലയാളി ഞാനാണ്..!!

7925

വിവാദം നിറഞ്ഞ ലൈംഗീക വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ എന്നും തുറന്നു പറയുന്നതിൽ മുൻപന്തിയിൽ ഉള്ള സോഷ്യൽ മീഡിയ ആക്ടിവിസ്റ് കൂടിയാണ് ജോമോൾ ജോസഫ്. പുരുഷന്മാർക്ക് എതിരെ അവരുടെ ലൈംഗീക ത്വരയെ പറ്റിയും മുഖം നോക്കാതെ വിളിച്ചു പറയുന്ന ജോമോൾ ഇപ്പോൾ ഗർഭിണിയാണ്. ഗർഭം ധരിച്ചതിന് ശേഷം താരം നഗ്നമായി എടുത്ത ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഇതിനെ കുറിച്ച് ജോമോൾ എഴുതിയ കുറിപ്പ് ഇങ്ങനെ,

പെണ്ണുടലും മലയാളികളുടെ സദാചാര ചിന്തകളും

മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ ദിവസം പൂർത്തിയാകുകയും, ചിത്രങ്ങൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും റിലീസ് ചെയ്യുകയും ചെയ്തിരുന്നു. ഫോട്ടോഷൂട്ട് ചെയ്യുമ്പോളും, ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോഴും ഞാൻ കൂടി പങ്കാളിയായിക്കൊണ്ട് നടന്നത് കേരളത്തിൽ തന്നെ പുതിയൊരു ഏടിനാണ് എന്ന് മനസ്സിലായിരുന്നില്ല..

ഇത്തരത്തിൽ ന്യൂഡ് ക്യാറ്റഗറിയിൽ കേരളത്തിൽ നടന്ന ആദ്യ മെറ്റേണിറ്റി ഫോട്ടോഷൂട്ടും, ഈ ക്യാറ്റഗറിയിൽ ഇത്തരത്തിൽ പോസ് ചെയ്ത കേരളത്തിലെ ആദ്യ ഗർഭിണിയായ സ്ത്രീയും ഞാനാണ് എന്നും, ഇങ്ങനെ പോസ് ചെയ്ത ആദ്യ ഫാമിലി ഞങ്ങളാണ് എന്നും പലരും ഫോണിലൂടെയും, മെസേജിലൂടെയും അറിയിച്ചപ്പോൾ മാത്രമാണ് ഞങ്ങളീ വിവരം അറിയുന്നത്. കൂടാതെ ഈ ചിത്രങ്ങൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് ചെയ്തത് കപ്പിൾ ഫോട്ടോഗ്രാഫേഴ്സായ നീതുവും മനൂപും ആണെന്നതും വേറിട്ട അഭിമാനനിമിഷം തന്നെയാണ്.

ഇങ്ങനെയൊരു ശ്രമം നമ്മുടെ സമൂഹത്തിൽ ആദ്യമായി നടന്നതും, ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തപ്പോഴും ഞങ്ങൾ എല്ലാവരും വലിയ സദാചാര ആക്രമണവും വെർബൽ റേപ്പും ഉയർന്നുവരും എന്ന് പേടിച്ചിരുന്നു. എന്നാൽ മറിച്ചാണ് ഇവിടെ സംഭവിച്ചത്. യാതൊരു സദാചാര ആക്രമണവും നേരിട്ടില്ല എന്നുമാത്രമല്ല, ഒരു മഹത്തായ “ബേബിഷവർ” പ്രോഗ്രാമായി ഈ ഫോട്ടോ റിലീസിങ് മാറുകയും ചെയ്തു. പതിനായിരക്കണക്കിന് വ്യൂവേഴ്സിലേക്ക് ആ ചിത്രങ്ങൾ എത്തിയിട്ടുപോലും വിരലിലെണ്ണാവുന്ന (എടുത്തുപറയുകയാണ് ഒരു കൈയ്യുട വിരലുകളിൽ എണ്ണാനുള്ള ആളുകളെ തികഞ്ഞില്ല എന്നതാണ് സത്യം) ആളുകൾ മാത്രമാണ് തെറിയുമായി വന്നത് എന്നതും, അഭിപ്രായം രേഖപ്പെടുത്തിയതില ഒരു ശതമാനം ആളുകൾ പോലും ഈയൊരു പുതിയ സമീപനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയില്ല എന്നതും അൽഭുതകരമായിരുന്നു. ബാക്കി എല്ലാവരും ഫോട്ടോഗ്രഫിയെയും ലൈറ്റിങ്ങിനേയും പോസ് ഫീൽ ഡെലിവെറിയേയും ഒക്കെ ഹൃദയത്താട് ചേർത്തുനിർത്തി അഭിനന്ദിക്കുകയും, കറക്ടീവ് മെഷേഴ്സ് എന്ന നിലയിൽവിലയേറിയ വിമർശനാത്മക അഭിപ്രായങ്ങൾ പങ്കുവെക്കുകയുമാണ് ചെയ്തത്.

ഈ അസരത്തിൽ മുൻപ് നടന്നതും ഞാൻ നേരിട്ടതുമായ പല സദാചാര ആക്രമണങ്ങളും ഞാൻ ഓർത്തുപോയി..

എന്തായിരുന്നു അത്തരം സദാചാര ആക്രോശങ്ങൾക്ക് പുറകിൽ? അന്ന് ഞാനെഴുതിയ പല പുരോഗമനപരമായ വിഷയങ്ങളും മതങ്ങളുമായോ രാഷ്ട്രീയവുമായോ ബന്ധപ്പെട്ട് കിടക്കുന്നവയും, ആ വിഷയങ്ങളുമായി ബന്ധപ്പെട്ട് മതങ്ങളും രാഷ്ട്രീയവും അവരുടെ സ്വാർത്ഥലാഭത്തിനായി സ്വീകരിക്കുന്ന പിന്തിരിപ്പൻ നിലപാടുകളും, ഈ പിന്തിരിപ്പൻ നിലപാടുകൾ സമൂഹത്തിന്റെ മുന്നോട്ട് പോക്കിനെ എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നു എന്നതൊക്കെയുമായിരുന്നു വിഷയമായി വന്നത്. അത്തരം സന്ദർഭങ്ങളിൽ രാഷ്ട്രീയവാദികളും മതവാദികളും ആയിട്ടുള്ള നമ്മളിൽ പെട്ടവർ തന്നെ ആൾക്കൂട്ട ആക്രമണവുമായി പാഞ്ഞടുക്കുകയായിരുന്നു. അത്തരം ആക്രമണങ്ങ നടത്താനായി പോസ്റ്റിന്റെ ലിങ്ക് അവരേത് മാത്രമായ സീക്രട്ട്, ക്ലോസ്ഡ്, ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്ത് സോഷ്ൽ മീഡിയാ ആക്രമണത്തിനായി ആളെ കൂട്ടുകയായിരുന്നു ഇത്തരമാളുകൾ ചെയ്തിരുന്നത്. (മുഴുവൻ ഡാറ്റയും എന്റെ കയ്യിലുണ്ട്, തെളിവുകളുടെ അടിസ്ഥാനത്തിലാണ് എഴുതുന്നത്)

ഇവിടെ ഒരു കാര്യം വ്യക്തമാകുകയാണ്…

നമ്മുടെ സമൂഹത്തിൽ കപടസദാചാരചിന്തകൾക്ക് വെള്ളവും വളവും നൽകുന്നത് മതങ്ങളും, അത്തരം ചിന്തകൾ പൊതു സമൂഹത്തിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് മതങ്ങളെ എങ്ങനെ രാഷ്രീയമായി ഉപയോഗിക്കാം എന്നുചിന്തിക്കുന്ന സങ്കുചിത രാഷ്ട്രീയവുമാണ്. അങ്ങനെ വരുമ്പോൾ മതങ്ങളും സങ്കുചിത രാഷ്ട്രീയവും ഈ സമൂഹത്തെ പിന്നോട്ട് നടത്തുക തന്നെയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രങ്ങൾ രാഷ്ട്രീയവുമായോ മതവുമായോ ബന്ധപ്പെട്ടതല്ലാതിരുന്നതിനാൽ തന്നെയാണ് രാഷ്ട്രീയ മത ചിന്തകൾക്ക് അതീതമായി ആ ചിത്രങ്ങൾക്ക് കപട സദാചാരതിട്ടൂരങ്ങളുടെ കളങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാതെ വലിയ പിന്തുണയും അഭിനന്ദനങ്ങളും ക്രിയേറ്റീവായ വിമർശനങ്ങളും ലഭിച്ചതെന്നതും വ്യക്തമാകുന്നു.

അപ്പോൾ ഉയർന്നുവരുന്ന ചോദ്യം പ്രസക്തമാകുകയാണ്..

കപട സദാചാരചിന്തകൾ പ്രബുദ്ധമായ മലയാളി സമൂഹത്തിലേക്ക് വലിച്ചിഴക്കുകയും, അടിച്ചേൽപ്പിക്കുകയും ചെയ്യുന്നതാരാണ്? ഞാൻ മുമ്പ് പലപ്പോഴും പറഞ്ഞതുപോലെ തന്നെ ഉത്തരം സിംപിളാണ്, മതവാദികളും, മതങ്ങളെ എങ്ങനെ രാഷ്ട്രീയത്തിൽ സ്വാർത്ഥതക്കായി ഉപയോക്കാം എന്നുകരുതുന്ന രാഷ്ട്രീയവും ആ രാഷ്ട്രീയത്തെ ജീവിതമാർഗ്ഗമാക്കുന്ന രാഷ്ട്രീയക്കാരും തന്നെയാണ്. സംശയമില്ല!!

ഇത്തരം പിന്തിരപ്പൻ ശക്തികൾക്ക് സമൂഹത്തിലും നമ്മുടെ ചിന്തകളിലും സ്പേസ് കൊടുക്കാതിരുന്നാൽ തീരുന്ന വിഷയങ്ങൾ മാത്രമേ നമ്മുടെ നാട്ടിലുള്ളൂ. പകരം മനുഷ്യനും, അവന്റെ അനുദിനജീവതത്തിനും, അവന്റെ മുന്നോട്ട്പോക്കിനും, അടുത്ത തലമുറക്കായി വഴിയൊരുക്കലിനും മുൻഗണന നൽകുന്ന ചിന്തകൾക്കും, ആശയങ്ങൾക്കും, രാഷ്ട്രീയങ്ങൾക്കും നമ്മുടെ ചിന്തകളിലും നമ്മുടെ സമൂഹത്തിലും സ്പേസ് കൊടുക്കാനായി നമുക്ക് ശ്രമിക്കാം. മാറ്റം തുടങ്ങേണ്ടത് നമ്മളിൽ നിന്നാണ്, നമ്മളിൽ മാറ്റം സംഭവിക്കുമ്പോൾ സമൂഹത്തിലും അതിന്റെ ചലനങ്ങൾ പ്രകടമാകും. ഉറപ്പ്

ഇതൊരു തുടക്കമാകട്ടെ, ശരീരത്തിന്റെ രാഷ്ട്രീയത്തിൽ പെണ്ണുടലിന് വലിയൊരു സ്പേസുണ്ട് എന്നത് മനസ്സിലാക്കി കൂടുതൽ ആളുകൾ ഈ രാഷ്ട്രീയം ഏറ്റെടുക്കുമ്പോൾ ഇരുളിലേക്ക് വെളിച്ചത്തിന്റെ കണങ്ങൾ കടന്നുവരികതന്നെ ചെയ്യും. നമ്മുടെ സമൂഹത്തിൽ കണ്ടുശീലിച്ചിട്ടില്ലാത്ത കാഴ്ചകൾക്ക് പിന്തുണയും, ക്രിയേറ്റീവായ വിമർശനങ്ങളും, “വേണ്ടായിരുന്നു” എന്ന് തുറന്നുപറയലുകളും നടത്തിയ എല്ലാവർക്കും നന്ദി. ചില കാഴ്ചകൾ കണ്ണുകൾക്ക് പുതുമയാകുമ്പോൾ നമുക്ക് വിമുഖത തോന്നും, എന്നാൽ ആ കാഴ്ചകൾ കണ്ണുകൾക്ക് ശീലമാകുന്നത് വരെ മാത്രമേ അത്തരം വിമുഖതക്ക് സ്ഥാനമുള്ളൂ എന്നതും എതിരഭിപ്രായം പറഞ്ഞവർ മനസ്സിലാക്കും എന്ന് വിനയപൂർവ്വം ഓർമ്മിപ്പിക്കട്ടെ. വിവിധങ്ങളായതും അതോടൊപ്പം എതിരഭിപ്രായത്തിനും നിലപാടുകൾക്കും കൂടി സ്പേസുള്ളതാണ് ഏതൊരു പുരോഗമന സമൂഹവും എന്ന നിലപാടിൽ അടിയുറച്ചുനിന്ന് നമുക്ക് മുന്നോട്ട് പോകാം..

നബി – അവളെ പോതിഞ്ഞുനിൽക്കുന്ന ഇരുളിലേക്ക് വെളിച്ച സങ്കലനം നടത്തിയത് പ്രിയ്യപ്പെട്ട Manoop Chandran, ചിത്രം പകർത്തിയത് Neethu Chandran

Maternity shoot seriesModel: Jomol JosephProduction House :Moms Touch PhotographsClick: Neethu chandran

Posted by Neethu Chandran on Friday, 3 January 2020