സങ്കടം സഹിക്കാൻ കഴിയുന്നില്ല ജൂഹി റുസ്തഗിയുടെ വാക്കുകൾ; റിമിക്ക് മുന്നിൽ എല്ലാം വെളിപ്പെടുത്തി താരം…!!

1000

മലയാളികൾ കണ്ണീർ സീരിയലുകൾ കണ്ടു മടുത്തു തുടങ്ങിയപ്പോൾ ആണ് വേറിട്ട പ്രേമേയവുമായി ഫ്‌ളവേഴ്‌സ് ചാനൽ ഉപ്പും മുളകും സീരിയൽ എത്തുന്നത്. സീരിയലിലെ എല്ലാ കഥാപാത്രങ്ങൾക്കും ഫാൻസ്‌ ഉണ്ടായപ്പോൾ ആയിരം എപ്പിസോഡ് പിന്നിട്ടപ്പോൾ സീരിയലിൽ ബാലുവിന്റെ മൂത്ത മകൾ ലച്ചുവിന്റെ കല്യാണം വമ്പൻ ആഘോഷങ്ങൾക്ക് നടുവിൽ ആണ് നടത്തിയത്.

ഏറെ കയ്യടി നേടിയപ്പോൾ. പിന്നീടുള്ള എപ്പോസോഡിൽ താരത്തെ കാണാൻ കഴിഞ്ഞിരുന്നില്ല. സീരിയൽ കല്യാണം കഴിഞ്ഞപ്പോൾ താരത്തെ സീരിയലിൽ നിന്നും ഒഴുവാക്കി എന്നുള്ള തരത്തിൽ വാർത്തകൾ എത്തി തുടങ്ങിയപ്പോൾ ആണ് ജൂഹി തന്നെ താൻ സീരിയലിൽ നിന്നും പിന്മാറിയത്. പാതി വഴിയിൽ മുടങ്ങിയ പഠനം പൂർത്തിയാക്കണം. കൊടുംബത്തിനൊപ്പം യാത്രകൾ പോണം.

എന്നൊക്കെ ആണ് താരം പറഞ്ഞ കാര്യങ്ങൾ. ഇതിനൊപ്പം സിനിമയിൽ അവസരം കിട്ടിയാൽ അഭിനയിക്കും എന്നും താരം പറഞ്ഞിരുന്നു. എന്നാൽ സീരിയലിൽ നിന്നും മാറി കഴിഞ്ഞപ്പോഴും തനിക്ക് എതിരെ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടി റിമി ടോമിയുടെ ഒന്നും ഒന്നും മൂന്നിൽ പറഞ്ഞിരിക്കുകയാണ് താരം. വളരെ സങ്കടത്തോടെയാണ് താരം മനസ്സ് തുറന്നത്.

പ്രിയ സുഹൃത്ത് റോവിനൊപ്പം ആണ് ജൂഹി ഷോയിൽ എത്തിയത്. ഇരുവരും പ്രണയത്തിൽ ആണെന്നും വിവാഹം നടക്കാൻ പോകുന്നു എന്നൊക്കെ വാർത്തകൾ ഉണ്ടായിരുന്നു. ഇതിനിടയിലായിരുന്നു നിങ്ങള്‍ വിവാഹിതരാണോയെന്ന് റിമി ചോദിച്ചത്. അല്ലായെന്ന് ഇരുവരും ഒറ്റ സ്വരത്തില്‍ പറഞ്ഞപ്പോള്‍ എന്‍ഗേജ്‌മെന്‍ഖ് കഴിഞ്ഞോയെന്നായിരുന്നു റിമിയുടെ ചോദ്യം. ഇല്ലെന്നുള്ള ഉത്തരമായിരുന്നു റോവിനും ജൂഹിയും നല്‍കിയത്. ചിരിച്ചായിരുന്നു ഇരുവരും ആ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

തന്റെ വിവാഹത്തിന്റെ തീയതിയും ക്ഷണക്കത്തും വരെ ചിലര്‍ പ്രചരിപ്പിച്ചിരുന്നുവെന്നായിരുന്നു ജൂഹി പറഞ്ഞത്. വേറൊരാളുടെ ജീവിതം വെച്ച് അവരുടെ പബ്ലിസിറ്റിക്ക് വേണ്ടി അങ്ങനെ ചെയ്യുന്നത് വല്ലാതെ വിഷമിപ്പിച്ചിരുന്നുവെന്ന് ജൂഹി പറയുന്നു.

എന്തൊക്കെയോ ഊഹാപോഹങ്ങളായിരുന്നു പ്രചരിച്ചതെന്നായിരുന്നു റിമി ടോമി ചോദിച്ചത്. തന്റെ കല്യാണത്തിന്റെ കുറിയും തീയതിയും വരെ ഇത്തരത്തില്‍ പ്രചരിച്ചിരുന്നുവെന്നും ജൂഹി പറയുന്നുണ്ട്. സങ്കടത്തോടെയായിരുന്നു താരം ഇതേക്കുറിച്ച് പറയുന്നത്.