ഇനി യാത്രക്ക് ഇടയിൽ ഛർദ്ദിക്കും എന്ന ഭയം വേണ്ട; ഛർദ്ദി പിടിച്ചു കിട്ടിയപോലെ നിൽക്കും; കുട്ടികൾക്കും ഗർഭിണികൾക്കും ഒരുപോലെ കഴിക്കാം..!!

679

ജീവിതത്തിൽ നിങ്ങൾ പലപ്പോഴും പല ആവശ്യങ്ങൾക്കായി യാത്രകൾ നടത്തുന്നവർ ആണ്. ഇതിൽ യാത്രകൾക്ക് ഇടയിൽ ഛർദ്ദിക്കുന്നവർ നമുക്ക് ഇടയിൽ നിരവധിയാണ്. അതുകൊണ്ടു തന്നെ വെക്കേഷൻ ട്രിപ്പുകൾ അടക്കം പലതും ഇവർ ഒഴിവാക്കാറുണ്ട്.

എന്നാൽ നിങ്ങൾക്ക് യാത്രക്ക് ഇടയിൽ ഒന്നുകിൽ പെട്ടന്ന് ഛർദ്ദിൽ ഉണ്ടാവാം അല്ലെങ്കിൽ ധാനം കൃത്യമായി നടക്കാത്തത് മൂലവും പലർക്കും ഛർദ്ദിൽ ഉണ്ടാവാറുണ്ട്. എന്നാൽ യാത്രകൾ ഇതുമൂലം മുടങ്ങുന്നവർ ദേ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. പാർശ്വ ഫലങ്ങൾ ഒന്നും ഇല്ലാത്ത ഇത് വളരെയധികം ഗുണങ്ങൾ ഉണ്ടാക്കാം. ഇത് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്നതാണ്. ഇതിനായി ആദ്യമായി വേണ്ടത് ഒരു ലിറ്റർ വെള്ളമാണ്.

ഇതിലേക്ക് പിന്നീട് വേണ്ടത് ഒരു പിടി മലർ ആണ്. പലചരക്ക് കടകളിലും അല്ലെങ്കിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിലും മലർ ലഭിക്കും. ഈ മലർ ഇട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിക്കുക. യാത്രകൾ ഒക്കെ പോകുമ്പോൾ ഒരു ബോട്ടിലിൽ ഒഴിച്ച് കൊണ്ട് പോകുകയും ഇടവിട്ട സമയങ്ങളിൽ കുടിക്കുകയും ചെയ്യുക. അതുപോലെ തന്നെ ഗർഭിണി ആകുമ്പോൾ ആദ്യ മാസങ്ങളിൽ ഉള്ള ഛർദ്ദിൽ കുറക്കാനും ഇത് കുടിക്കാവുന്നതാണ്. സൈഡ് എഫക്ടുകൾ ഒന്നും തന്നെ ഇതിനു ഉണ്ടായിരിക്കുന്നത് അല്ല.

വെള്ളത്തിന്റെ അളവ് കൂടുന്നതിന് അനുസരിച്ചു മലരിന്റെ അളവും കൂട്ടാവുന്നതാണ്. തിളപ്പിച്ച വെള്ളം അരിച്ചെടുത്ത ശേഷം ആണ് കുടിക്കേണ്ടത് എന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

അതുകൂടാതെ നെല്ലിക്കയുടെ രണ്ടോ മൂന്നോ ഇലയും കറിവേപ്പിലയുടെ രണ്ടോ മൂന്നോ ഇലയും എടുത്ത് നന്നായി അരച്ച ശേഷം വെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുക്കുക. ഈ വെള്ളം കുടിക്കുന്നതും യാത്രകളിൽ ഉള്ള ഛർദ്ദിൽ നിർത്താൻ ഉത്തമം ആണ്.