ലച്ചുവിന്റെ റിയൽ ലൈഫ് വരൻ; സീരിയൽ കല്യാണം കഴിഞ്ഞു ഇനി റിയൽ കല്യാണം; ലച്ചു എവിടെ പോയി എന്നുള്ളതിനുള്ള ഉത്തരമിതാ..!!

5607

മലയാള സീരിയൽ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷ പൂർവ്വമായിട്ടാണ് ഈ എപ്പിസോഡിൽ ലച്ചുവിന്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്. ഇതോടെ റിയൽ ലൈഫിനെ വെല്ലുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ഉപ്പും മുളകും പ്രേക്ഷകർക്ക് സമ്മാനിച്ചത്.

വമ്പൻ ആരാധകർ ഉള്ള ഉപ്പും മുളകിലെ ലച്ചുവിന്റെ കല്യാണം ഒറിജിനൽ ആണെന്ന് ആയിരുന്നു പലരും കരുതിയത്. അതിനുള്ള മറുപടിയുമായി ജൂഹി നേരത്തെ ലൈവ് വീഡിയോയിൽ കൂടി എത്തിയിരുന്നു.

അതേസമയം ലച്ചുവായി എത്തുന്ന ജൂഹി റുസ്തഗി പരമ്ബരയിൽ നിന്നും പിന്മാറിയ പോലെയാണെന്നും താരത്തിനെ കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പരമ്പരയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ സൂചന നൽകുന്നുണ്ട്.

ഇതിനു ഇടയിൽ ആണ് ജൂഹി തന്റെ റിയൽ ലൈഫ് വരനുമായി ഉള്ള ചിത്രങ്ങളും വിഡിയോയും ഷെയർ ചെയ്തത്. മോഡലും അഭിനേതാവും അതിനൊപ്പം ഡോക്ടർ കൂടിയായ റോവിന് ജോർജ് ആണ് ജൂഹിയുടെ വരൻ. വീഡിയോ കാണാം