തളർന്നു കിടക്കുന്ന സ്ത്രീയുടെ നഗ്നത ആസ്വദിക്കുന്നവൻ; അയാളുടെ താലി അണിയേണ്ടി വന്നതിൽ അറപ്പ്..!!

7214

സൈക്കോളജിസ്റ് കല എഴുതിയ കുറിപ്പുകൾ എന്നും വൈറൽ ആകാറുണ്ട്. ഇന്നത്തെ തലമുറയിലെ പലരുടെയും ജീവിതത്തിലെ വേദന നൽകുന്ന പലതും കല ഷെയർ ചെയ്തിട്ടുമുണ്ട്. കുറിപ്പ് ഇങ്ങനെ,

ഏതൊക്കെ തരത്തിലാണ് സ്ത്രീകൾ അപമാനിക്കപ്പെടുന്നത് എന്ന് അതിശയപ്പെടാറുണ്ട്.. എന്റെ മകളോട് ഒറ്റ കാര്യമേ ഞാൻ പറയാറുള്ളൂ.. നിന്റെ പുരുഷനെ നിന്നെക്കാൾ നിനക്ക് സ്നേഹിക്കാൻ കഴിയണം.. പക്ഷെ അയാളൊരു വിടൻ ആകരുത്..

അവന് നീയടക്കമുള്ള പെണ്ണെന്നാൽ ശരീരം ഉപയോഗിക്കാൻ മാത്രമായി ഉള്ള ഒരു ” “” “ഉരുപ്പടി “ആകരുത്.. !
നിന്നെ മാനിക്കുന്ന ഏത് കൂട്ടുകാരനെയും നിനക്ക് സ്വാതന്ത്ര്യത്തോടെ സ്നേഹിക്കാം.. അവൻ ആൺജാതിയിൽ പിറന്നാൽ മാത്രം മതി..

പല സ്ത്രീകളും പറഞ്ഞ ചില അനുഭവങ്ങൾ..

എന്നാൽ അവർ അതിൽ എത്ര മാത്രം സങ്കടം അനുഭവിക്കുന്നു എന്നെനിക്ക് വാക്കുകളിലൂടെ, അക്ഷരങ്ങളിലൂടെ പകർത്താൻ അറിയില്ല..

” അങ്ങേരുടെ കഥകൾ കേട്ടു മടുത്തു..
ഓരോ ബന്ധുക്കളുടെയും മുന്നില് മാന്യനാണ്..
പൊതുജനത്തിന്റെ കണ്ണിലുണ്ണി.. പക്ഷെ, കേട്ടാൽ അറയ്ക്കുന്ന കഥകൾ കേട്ടു മടുത്ത ഭാര്യയ്ക്ക് അയാൾ വെറും പോഴനാണ് !

“” അമ്മായിയുടെ വീട്ടിൽ വിരുന്ന് പോയപ്പോൾ, അവരുടെ സുഖമില്ലാതെ കിടക്കുന്ന നാത്തൂനെ അവരുടെ ഭാര്തതാവ്‌ കുളിപ്പിക്കുന്നത് ഒളിച്ചു നിന്നു കാണുമായിരുന്നു..

എന്തൊരു സുന്ദരിയായിരുന്നു അവർ !””

തളർന്നു കിടക്കുന്ന സ്ത്രീയുടെ നഗ്നത ആസ്വദിക്കുന്ന ഒരാൾ.. ആണൊരുത്തൻ മറുവശത്തു അതറിയാതെ ഭാര്യയെ ശുശ്രൂഷിക്കുന്നു..

അയാൾ അറിയുന്നില്ല, പകൽ മാന്യനായ ബന്ധു തന്റെ ഭാര്യയെ മനസ്സിൽ ഭോഗിക്കുക ആണെന്ന്… മരുമകന്റെ സ്ഥാനമുള്ള ബന്ധുവിനോട് അയാൾക്ക്‌ എന്നും വാത്സല്യം..

വർഷങ്ങൾക്ക് ശേഷം, വിവാഹത്തിനായി ഭാര്യയോട് തന്റെ പിന്നാമ്പുറ കഥകൾ വീമ്പു പറയുന്ന അയാൾ അറിയുന്നില്ല, ആ സ്ത്രീയുടെ മനസ്സിൽ നുരഞ്ഞു പൊങ്ങുന്ന വെറുപ്പിന്റെ ആഴം.. മധുവിധു കാലമാണ്..

ഓരോ ഇണചേരലിനും മുൻപ് ഇത്തരം കുറെ അനുഭവങ്ങൾ പറയും.. അന്ന് പകലും ഇടപെട്ട് പിരിഞ്ഞ അയൽവാസിയായ പെൺകുട്ടികൾ വരെ കഥാപാത്രങ്ങൾ..

കൂട്ടുകാരോടൊത്ത് പണ്ടത്തെ കലാലയ ജീവിതത്തിൽ അവർ ഒന്നിച്ചു രസിച്ച പെൺശരീരങ്ങളുടെ വർണ്ണന..
കൂട്ടുകാർ എന്നാൽ അത്രയും വലിയ rapist എന്നാണ് പറഞ്ഞു വെയ്ക്കുക.. അവരോടു പിന്നെ ഇടപെടാൻ പറ്റാത്തവണ്ണം..

എവിടെയും കൊണ്ടു പോകും, എന്ത് പറഞ്ഞാലും വാങ്ങി തരും.. പൊതുജന സമ്മതൻ.. ഉദ്യോഗസ്ഥൻ.. ഭാര്യയോടും മക്കളോടും അങ്ങേയറ്റം കരുതൽ..

“ഓരോ വട്ടം ലൈംഗിക ബന്ധം നടക്കുമ്പോഴും മൊബൈൽ കട്ടിലിന്റെ സൈഡിൽ വെച്ച്, അശ്ലീല ചിത്രങ്ങൾ കാണും.. ഭാര്യയുടെ ശരീരം മാത്രമാണ് അയാൾ തൊടുക.. “”

“” ഭാര്തതാവിന്റെ മൊബൈൽ അബദ്ധവശാൽ നോക്കാനിടയായി.. അതിലെ സെർച്ച്‌ ഹിസ്റ്റോറിയിൽ, ജോലിക്കാരിയുമായിട്ടുള്ള ലൈംഗിക കഥകൾ ആണ് അധികവും തിരിഞ്ഞിരിക്കുന്നത്..

ഭാര്യ ഉദ്യോഗസ്ഥ..

അതിരാവിലെ ജോലിക്ക് പോകും..
വീട്ടിൽ വിശ്വസ്ത ആയി നിർത്തിയിരിക്കുന്ന ജോലിക്കാരി ആണ് കാര്യങ്ങൾ നോക്കുന്നത്..
ഇത് കണ്ടതിൽ പിന്നെ അവരെ നിർത്താൻ ഭയമാണ് “”

മനസ്സ് കൊണ്ട് വ്യഭിചാരിക്കാത്ത പെണ്ണും ആണും ഇല്ല.. പക്ഷെ, ആ ചിന്തകൾ പങ്കാളി അറിയണം എന്നതാണ് ലഹരി എങ്കിൽ,
അതൊരു വൈകല്യം ആണ്..
പ്രതികരണം പാടില്ലാതെ കേട്ടിരിക്കുമ്പോൾ ഉണ്ടാകുന്ന കഷ്ണം ആയി നുറുക്കി അതിൽ പിന്നെയും വരയുന്ന വേദന..,

ഒരായുധം കൊണ്ട് കുത്തികീറുന്നതിനേക്കാൾ നീറ്റൽ.. അനുഭവസ്ഥർക്കു മാത്രം ഊഹിക്കാവുന്ന അവസ്ഥ..

സഹികെട്ടു ഒരുവൾ പറഞ്ഞത്,

“” ഏറ്റവും കൂടുതൽ പശ്ചാത്തപിക്കുന്നത് കന്യകയായി അയാളുടെ താലി അണിയേണ്ടി വന്നതിലാണ്.. ഈ കഥകൾ കേൾക്കുമ്പോൾ പകരം കഥകൾ മെനഞ്ഞു പറഞ്ഞാൽ,
നിറം മാറും.. പിഴച്ചു നടന്നവളെ ഉപേക്ഷിക്കാൻ സമൂഹം പറയും.. മറ്റൊരുവന്റെ എച്ചിൽ വേണ്ട എന്ന് ആണിന് പറയാൻ അവകാശമുണ്ട്..
ചെളി കണ്ടാൽ ചവിട്ടാൻ അധികാരം ഉണ്ട്..
കന്യകയ്ക്കും പതിവൃതയ്ക്കും പുല്ലിംഗം ഇല്ല..

കന്യകാത്വം പേറി മണിയറയിൽ എത്തിയതാണ് എന്റെ ഏറ്റവും വലിയ സങ്കടം.. !