ഭർത്താവിന്റെ ചതിയേക്കാൾ എന്റെ ഉറ്റ സുഹൃത്തിന്റെ മനോഭാവമാണ് സഹിക്കാൻ പറ്റാത്തത്; കുറിപ്പ് ഇങ്ങനെ..!!

698

കൗൺസിലിംഗ് സൈക്കോളജിസ്റ് ആയ കല നിരവധി വൈകാരിക കുറിപ്പുകൾ നേരത്തെയും എഴുതിയിട്ടുണ്ട്. കല എഴുതിയ പുതിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

സഹിക്കാൻ വയ്യ കലേച്ചി,

ഞാൻ അയാളുടെ മൊബൈൽ എടുക്കണമെന്ന് വെച്ചു ചെയ്തതല്ല.. പക്ഷെ അതില് കണ്ട കാര്യങ്ങൾ.. എന്റെ അടുത്ത സ്നേഹിതയും ആയിട്ടാണ് അയാളുടെ ബന്ധം..

ഭാര്തതാവിന്റെ ചതിയേക്കാൾ എന്റെ ഉറ്റ കൂട്ടുകാരിയുടെ മനോഭാവം ആണ് സഹിക്കാൻ പറ്റാത്തത്.. എത്ര വർഷത്തെ ബന്ധമാണ്..
മോൾടെ പത്താം ക്ലാസ്സ്‌ പരീക്ഷ, അച്ഛന്റെ അസുഖങ്ങൾ, അമ്മയുടെ മാനസികാവസ്ഥ എല്ലാം കൂടി ഓർക്കുമ്പോൾ പ്രതികരിക്കാനോ അറിഞ്ഞെന്നു ഭവിക്കാനോ വയ്യ..
അഭിനയിച്ചു നിൽക്കുന്ന അവസ്ഥ..
സഹിക്കാൻ വയ്യ.. നെഞ്ച് പൊട്ടുവാ..
എന്ത് മാത്രം പണമാണ് അവൾ അദേഹത്തിന്റെ പക്കൽ നിന്നും വഹിച്ചിരിക്കുന്നത്..
പണം പോയത് പോട്ടെ.. പക്ഷെ.. എഴുതണം ഇതൊക്കെ.. ഇങ്ങനെ കൂട്ടുകാർ ചതിക്കരുത്..

ഇതിന്റെ മറുവശം മറ്റൊരു കഥ..

ഭാര്തതാവ്‌ മരിച്ചു, അദ്ദേഹത്തിന്റെ ജോലി കിട്ടി.. മറ്റൊരു വിവാഹമോ ജീവിതമോ മുന്നില് ഇല്ലായിരുന്നു. എങ്ങനെയും കുഞ്ഞിനെ വളർത്തി മുന്നോട്ടു പോകുക… എന്നിട്ടും ഓഫീസിലെ മേലുദ്യോഗസ്ഥനുമായി അടുപ്പമുണ്ടായി.. അദ്ദേഹം വിളിച്ച ഹോട്ടലിൽ, ആദ്യം ചെല്ലുമ്പോൾ മുട്ടിടിയ്ക്കുന്നുണ്ടായിരുന്നു.
പക്ഷെ, അത്രയും ജീവനായി പോയി അങ്ങോട്ടു..

വളരെ പരുക്കൻ സ്വഭാവമുള്ള അദ്ദേഹം, എന്നെ സ്നേഹിക്കുന്നു എന്ന് തെറ്റിദ്ധരിച്ചു.. പഞ്ചാര അടിക്കാത്തവന്മാരോടുള്ള ആരാധന..
ഹോട്ടലിൽ, സ്വന്തം വീട്ടിൽ ഒക്കെ കൂടി..
സാമ്പത്തികമായോ ഒന്നും ഒരിടപാടും ഇല്ലായിരുന്നു.. പ്രതിസന്ധി ഉണ്ടായപ്പോ പോലും അദ്ദേഹത്തോട് ചോദിച്ചിട്ടില്ല.. എന്റെ അമ്മ മരിച്ചു എല്ലാവരും വന്നിട്ടും അദ്ദേഹം മാത്രം വന്നില്ല. ഒന്ന് വിളിച്ചത് കൂടി ഇല്ല…
ഞാൻ അദ്ദേഹത്തിനോട് വാതോരാതെ സംസാരിക്കുന്നത് അദ്ദേഹം ഒരൽപ്പം എങ്കിലും ശ്രദ്ധിച്ചിരുന്നില്ല എന്ന് ആ സമയങ്ങളിൽ എനിക്കു മനസ്സിലായി.. അത്രയും ജീവനായിരുന്നു അമ്മ എനിക്കു..
ദിവസേന നൂറു മെസേജ് ഞാൻ അയക്കുമ്പോൾ മറുപടി തരാത്തത് അദ്ദേഹത്തിന്റെ രീതി എന്നാണ് അത് വരെ കരുതിയത്..

അമ്മ ഇല്ലാതായാൽ ഞാൻ എന്താകുമെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടില്ല.. അഥവാ, അതിന്റെ കാര്യം അയാൾക്കില്ല.. എന്റെ മനസ്സ് അയാൾ കണ്ടിട്ടില്ല.. ലൈംഗികമായി, സുരക്ഷിതമായി ഉപയോഗിക്കാൻ ഒരു ശരീരവും ഇടവും..

മരണം കഴിഞ്ഞു ഞാൻ ഓഫീസിൽ എത്തിയ ദിവസം അയാൾ എനിക്കു മെസ്സേജ് തന്നു,
നമ്മുക്ക് കൂടേണ്ടേ എന്ന് ! ഞാൻ പൊട്ടിത്തെറിച്ചു.. മറുപടി വളരെ തണുപ്പൻ ആയിരുന്നു.. “”എന്നിൽ നിന്നും പ്രണയം കൊതിക്കരുത്.. എനിക്കു നിന്നോടത് വരില്ല..
വെറുതെ കാണാൻ തോന്നില്ല.. അതെന്റെ ഭാര്യയോടും, അതിനു മുൻപ് കാമുകിയോടും മാത്രമേ തോന്നിയിട്ടുള്ളൂ.. “”

പണം കൊടുക്കാതെ ഓസിനു ഉപയോഗിക്കാൻ ഒരു ശരീരം, അത് ആണ് അയാൾ ഈ ബന്ധത്തിൽ നിന്നും ആഗ്രഹിക്കുന്നത്.. എത്ര കാടത്തം നിറഞ്ഞ മനോഭാവം ! പക്ഷെ പ്രതികരിക്കാൻ എനിക്കു എന്ത് അവകാശം… സമൂഹം ഉൾക്കൊള്ളുമോ?

സ്ത്രീകൾ മാത്രമാണ് ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്നത് എന്നും പറയാൻ വയ്യ..
അവളെയും കൊന്നു ഞാനും ചാവുമെന്നു പറഞ്ഞു മണ്ണെണ്ണ ഒഴിച്ച, കുത്തിക്കൊന്ന, എത്രയോ പുരുഷന്മാർ… പ്രണയപക എന്നാലത് ആന പകയേക്കാൾ ഭയാനകമാണല്ലോ.. ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങും.. പക്ഷെ ആത്മാവിനെ കുത്തികീറിയലത് മരണം വരെയുള്ള നീറ്റലാണ്..

മനുഷ്യന് മനുഷ്യനെ ചൂഷണം ചെയ്യാതെ ജീവിതം കൊണ്ടു പോകാൻ ഒരു സംസ്കാരം പുതിയതായി ഇനി ഉണ്ടാക്കി എടുക്കണം..
ഒന്ന് അഴിച്ചു പണിയണം.. തലപെരുക്കുമ്പോൾ അതേ ചിന്തിക്കാൻ തോന്നുള്ളു..

കല, കൗൺസലിംഗ് സൈക്കോളജിസ്റ്