ജ്യോതിഷിയുടെ മുന്നറിയിപ്പ് സത്യമായി, രണ്ട് സഹോദരന്മാരുടെ മരണം, പ്രണയ വിവാഹം ഡിവോഴ്‌സായി; നടി കല്പനയുടെ അറിയപ്പെടാത്ത ജീവിതമിങ്ങനെ..!!

1400

എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത് 1983 ൽ പുറത്തിറങ്ങിയ മഞ്ഞ് എന്ന ചലച്ചിത്രത്തിലൂടെയാണ് കൽപ്പന (kalpana) അഭിനയരംഗത്തെത്തുന്നത്. തന്റെ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ ഒരു നടിയാണ് കൽപ്പന. മലയാളചലച്ചിത്രത്തിലെ ഹാസ്യ രാജ്ഞി എന്നാണ് ചിലർ കൽപ്പനയെ വിശേഷിപ്പിക്കുന്നത്.

ചിരി മാലപ്പടക്കം തീർക്കുന്ന താരം ചമയങ്ങൾ അഴിച്ച് വിടവാങ്ങിയിട്ട് 4 വർഷങ്ങൾ ആയി. ചിരിപ്പിച്ചും അതിനൊപ്പം അഭിനയ മുഹൂർത്തങ്ങൾ ഉള്ള ഒട്ടേറെ കഥാപാത്രങ്ങൾ നൽകിയിട്ടുള്ള കല്പനയുടെ അപ്രതീക്ഷിത മരണം മലയാള സിനിമക്കും കുടുംബത്തിനും ഒരു ഞെട്ടൽ തന്നെ ആയിരുന്നു. പ്രമുഖ നടികളായ ഉർവശ്ശി കലാരഞ്ജിനി എന്നിവർ സഹോദരിമാരാണ്.

കമൽ റോയ്, പ്രിൻസ് എന്നിവർ സഹോദരന്മാരാണ്. 17 ഉം 27 ഉം വയസ്സ് ഉള്ളപ്പോൾ ആണ് സഹോദരങ്ങൾ മരണത്തിന് കീഴടങ്ങുന്നത്. കരൾ രോഗവും നിരവധി ആരോഗ്യ പ്രശ്നങ്ങളും കൽപ്പനക്ക് ഉണ്ടായിരുന്നു. സംവിധായകൻ അനിൽ കുമാറിനെ വിവാഹം കഴിച്ച കൽപ്പനക്ക് ആ ജീവിതത്തിൽ ഉണ്ടായ പാകപ്പിഴകൾ മൂലം അവസാനം വിവാഹ മോചനത്തിനും എത്തി.

അനിലിന്റേയും കൽപ്പനയും ജന്മ നക്ഷത്രവും ജന്മദിനവും ഒന്നായിരുന്നു എന്നുള്ള അപൂർവ്വതയും ഇവരുടെ വിവാഹ ജീവിതത്തിൽ ഉണ്ടായിരുന്നു. ഇത് നല്ലതല്ല എന്ന് ഒരു ജ്യോതിഷി കൽപ്പനയോട് പറഞ്ഞിരുന്നു. സസ്യഭുക്കും ധാരാളം സംസാരിക്കുന്ന ആളും ആയിരുന്നു കല്പന എങ്കിൽ നേർ വിപരീതം ആയിരുന്നു അനിൽ.

12 വർഷം നീണ്ടു നിന്ന ദാമ്പത്യം പിരിഞ്ഞപ്പോൾ ഏറെ സന്തോഷം ഉണ്ട് എന്നായിരുന്നു കല്പന പറഞ്ഞത് എന്നാൽ കൽപ്പനക്ക് എതിരെ രൂക്ഷ വിമർശങ്ങൾ നടത്തിയപ്പോൾ മൗനം മാത്രം ആയിരുന്നു കല്പനയുടെ മറുപടി. മകൾ ശ്രീമയി കൽപ്പനക്ക് ഒപ്പം ആയിരുന്നു കഴിഞ്ഞത്.

തെന്നിന്ത്യൻ ഭാഷയിൽ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട് എങ്കിൽ കൂടിയും മറ്റെല്ലാ ചെറിയ താരങ്ങളെയും പോലും കടബാധ്യതകൾ ഉണ്ടായിരുന്നു എന്ന് താരം തുറന്നു പറഞ്ഞിരുന്നു.

Kalpana malayalam actress life story