പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നു; കണ്ണൂർ സ്വദേശി പിടിയിൽ..!!

1030

വിചിത്രമായ പീഡന കഥയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കണ്ണൂർ ബാവോടു സ്വദേശിയായ ആലേക്കണ്ടി എ.കെ സുമേഷാണ് പശുവിനെ പീഡിപ്പിച്ചു ഇല്ലാതാക്കിയ കേസിൽ പിടിയിൽ ആയത്. 33 കാരനായ ഇയാളെ ചക്കരക്കല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പശുവിനെ അതിക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

സമീപവാസിയായ യൂസഫിന്റെ പശുവിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബാവോട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപമായിരുന്നു യൂസഫിന്റെ താമസം. തൊഴുത്തിൽ ആയിരുന്ന പശുവിനെ അവിടെ നിന്നും അഴിച്ചു കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട ശേഷം ആയിരുന്നു പീഡനം. കാലുകൾ കൂട്ടുകെട്ടിയ പശുവിന്റെ കഴുത്തിൽ കുരുക്ക് മുറുകിയാണ് പശു ചത്തത്.

പ്രതി നേരത്തെയും പശുവിനെ ഇതുപോലെ തന്നെ ലൈംഗീക പീഡനത്തിന് ഇര ആക്കിയിട്ടുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. അന്ന് വീട്ടുടമസ്ഥനും നാട്ടുകാരും ഇയാളെ താക്കീത് നല്കി വിട്ടയച്ചതുമാണ്. ഭവനഭേദനം, മോഷണം, മൃഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഐപിസി ഇ 457, 380, 429 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. മൃഗസംരക്ഷണ നിയമത്തിലെ 11 (1) വകുപ്പ് പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.